ഷാങ്ഹായ് സഹകരണ ഓർഗനൈസേഷൻ: ‌ബിലാവൽ ഭൂട്ടോയ്ക്ക് ഇന്ത്യയുടെ ക്ഷണം

bilawal-bhutto-zardari-6
ബിലാവൽ ഭൂട്ടോ സർദാരി
SHARE

ന്യൂഡൽഹി ∙ അടുത്ത മേയിൽ ഇന്ത്യ ആതിഥ്യം വഹിക്കുന്ന ഷാങ്ഹായ് സഹകരണ ഓർഗനൈസേഷൻ യോഗത്തിൽ പങ്കെടുക്കാൻ പാക്കിസ്ഥാൻ വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോ സർദാരിയെ ഇന്ത്യ ക്ഷണിച്ചു. ബിലാവലിന് ക്ഷണം ലഭിച്ചതായി പാക്കിസ്ഥാൻ സ്ഥിരീകരിച്ചു.

കഴിഞ്ഞ മാസം പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മോശം പരാമർശം നടത്തിയ ബിലാവലിനെ ഇന്ത്യ നിശിതമായി വിമർശിച്ചിരുന്നു. യുഎൻ സുരക്ഷാ സമിതി യോഗത്തിനിടെ ബിലാവൽ നടത്തിയ പരാമർശങ്ങളെ അപരിഷ്കൃതമെന്ന് ഇന്ത്യ വിശേഷിപ്പിച്ചിരുന്നു. 

ചൈന വിദേശകാര്യമന്ത്രി ക്വിൻ ഗാങ്ങിനെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. അടുത്ത കാലത്ത് ഇന്ത്യ സംഘടിപ്പിച്ച പല രാജ്യാന്തര സമ്മേളനങ്ങളിലേക്കും പാക്കിസ്ഥാനെയും ചൈനയെയും ക്ഷണിക്കാറില്ല. ഷാങ്‌ഹായ് സഹകരണ ഓർഗനൈസേഷനിൽ 8 രാജ്യങ്ങൾ അംഗങ്ങളാണ്. റഷ്യ, കസഖ്സ്ഥാൻ, കിർഗിസ്ഥാൻ, തജിക്കിസ്ഥാൻ, ഉസ്ബക്കിസ്ഥാൻ എന്നിവയാണ് മറ്റ് അംഗങ്ങൾ. 

English Summary: India invites pakistan foreign minister Bilawal Bhutto Zardari to Shanghai Co-operation Organisation (SCO) meeting

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

സ്ഥിരം പരിപാടികൾ അല്ല ഇനി! - Mathew Thomas | Christy Movie | Latest Chat

MORE VIDEOS