ADVERTISEMENT

ചെന്നൈ ∙ ഗൂഗിളിന്റെ ആൻഡ്രോയിഡ്, ആപ്പിളിന്റെ ഐഒഎസ് തുടങ്ങിയവയ്ക്കു പകരമായി ഉപയോഗിക്കാവുന്ന മൊബൈൽ ഫോൺ ഓപ്പറേറ്റിങ് സിസ്റ്റം (ഒഎസ്) ഭറോസ് (BharOS) വിജയകരമായി പരീക്ഷിച്ചു. 

മദ്രാസ് ഐഐടിയിലെ സ്റ്റാർട്ടപ്പായ ‘ജാൻഡ്‌കോപ്‌സ്’ കേന്ദ്ര സർക്കാർ ധനസഹായത്തോടെയാണു ഭറോസ് വികസിപ്പിച്ചത്. വിശ്വസിക്കാവുന്നത്, ആശ്രയിക്കാവുന്നത് എന്നൊക്കെയാണ് ‘ഭറോസ’ എന്ന ഹിന്ദിവാക്കിന്റെ അർഥം.

സാങ്കേതികമായി, ആൻഡ്രോയിഡിന്റെ ഗൂഗിൾ ഒഎസിൽ നിന്ന് വ്യത്യസ്തമല്ല ഇത്. അപ്ഡേറ്റുകൾ ഉൾപ്പെടെ മറ്റ് ഒഎസുകളിലുള്ള സാങ്കേതിക സംവിധാനങ്ങളും ലഭ്യമാണെന്ന് ‘ജാൻഡ്‌കോപ്‌സ്’ ഡയറക്ടർ കാർത്തിക് അയ്യർ പറഞ്ഞു.

English Summary : Indian OS BharOS tested successfully 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com