ആദിത്യ അഭിമാനം: മോദി

adithya-and-smrithi-irani
ആദിത്യയ്ക്ക് ഗുലാബ് ജാമുൻ നൽകുന്ന കേന്ദ്രമന്ത്രി സ്മൃതി ഇറാനി.
SHARE

ന്യൂഡൽഹി ∙ പ്രധാനമന്ത്രി രാഷ്ട്രീയ ബാലപുരസ്കാരം നേടിയ ആദിത്യ സുരേഷ് അടക്കമുള്ള ജേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംവദിച്ചു. അസാമാന്യമായ പോരാട്ടവീര്യം കാഴ്ചവച്ച ആദിത്യ സുരേഷിനെക്കുറിച്ച് അഭിമാനമുണ്ടെന്ന് പ്രധാനമന്ത്രി പിന്നീടു ട്വീറ്റ് ചെയ്തു. 

സ്മൃതിയുടെ പ്രിയ ബട്ടർ നാൻ

ആദിത്യയോട് കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഇന്നലെ ഇങ്ങനെ ചോദിച്ചു ‘എന്താണു വേണ്ടത്?’ ബട്ടർ നാൻ എന്നാണ് ആദിത്യ പറഞ്ഞത്. പിന്നെ ‘ബട്ടർ  നാൻ’ എന്ന ഓമനപ്പേരു വിളിച്ച് ആദിത്യയുടെ വീൽചെയർ തള്ളി സ്മൃതി ഡൽഹി തെരുവിലൂടെ നടന്നു. ഇന്നലെ രാത്രി ഏഴ് മണിയോടെ അധികമാരും അറിയാതെ ബംഗാളി സ്വീറ്റ് ഷോപ്പിലെത്തി. ബട്ടർ നാൻ കിട്ടാത്തതിനാൽ ആദിത്യക്കു ഗുലാബ് ജാമൂനും ജിലേബിയും ഉൾപ്പെടെയുള്ള മധുരം വാങ്ങി നൽകി. പുരസ്കാര ജേതാക്കളായ മറ്റു കുട്ടികളെയും ഒപ്പം കൂട്ടിയിരുന്നു.

English Summary : Prime minister conversed with Adithya Suresh and others who achieved pradhan mantri rashtriya bal puraskar

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.