ADVERTISEMENT

കൊൽക്കത്ത ∙ ത്രിപുര രാഷ്ട്രീയത്തിൽ ശക്തിയാർജിക്കുന്ന ടിപ്ര മോത പാർട്ടിയുടെ ആവശ്യങ്ങൾ ചർച്ച ചെയ്യുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഡൽഹിയിലേക്കു ക്ഷണിച്ചു. പാർട്ടി തലവനും മുൻ കോൺഗ്രസ് അധ്യക്ഷനുമായ പ്രദ്യോത് മാണിക്യ ഉൾപ്പെടെയുള്ള നേതാക്കൾക്കാണ് ക്ഷണം. ത്രിപുര രാഷ്ട്രീയത്തിൽ വൻ വെല്ലുവിളി നേരിടുന്ന ബിജെപിയുടെ തിരഞ്ഞെടുപ്പു തന്ത്രമായിട്ടാണ് ഇതിനെ കണക്കാക്കുന്നത്. 

ക്ഷണം ലഭിച്ചെന്നും എന്നാൽ ബിജെപിയുമായി ടിപ്ര മോത സഖ്യത്തിലേർപ്പെടുമെന്നതു വ്യാജ പ്രചാരണമാണെന്നും ത്രിപുര രാജകുടുംബത്തിലെ ഇപ്പോഴത്തെ തലവൻ കൂടിയായ പ്രദ്യോത് മാണിക്യ പറഞ്ഞു. ഗോത്ര വർഗപ്രദേശങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള വിശാല ടിപ്ര ലാൻഡ് എന്ന ആവശ്യം അംഗീകരിക്കുന്നവരെ മാത്രമേ പിന്തുണയ്ക്കുകയുള്ളുവെന്ന് അദ്ദേഹം പറഞ്ഞു. 

പ്രത്യേക സംസ്ഥാനമെന്ന ആവശ്യം കേന്ദ്ര സർക്കാർ അംഗീകരിച്ചാൽ ടിപ്ര മോത ബിജെപിയെ പിന്തുണച്ചേക്കും. ബിജെപി ഇതുവരെ സ്ഥാനാർഥി പട്ടിക പുറത്തിറക്കിയിട്ടില്ല.

English Summary : Tipra motha union government meeting on greater tipraland demand

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com