ADVERTISEMENT

ന്യൂഡൽഹി ∙ ക്ഷേത്ര ഭരണത്തിൽ സർക്കാർ ഇടപെടുന്നത് എന്തിനാണെന്നു ചോദിച്ച സുപ്രീം കോടതി, വിശ്വാസവുമായി ബന്ധപ്പെട്ട ഇടത്തിന്റെ കാര്യങ്ങൾ വിശ്വാസികൾക്കു വിട്ടു നൽകാനും വാക്കാൽ നിർദേശിച്ചു. ആന്ധ്രപ്രദേശിലെ അഹോബിലം ക്ഷേത്ര ഭരണത്തിന് എക്സിക്യൂട്ടീവ് ഓഫിസറെ നിയമിച്ചതു തെറ്റാണെന്ന ഹൈക്കോടതി ഉത്തരവു ചോദ്യം ചെയ്ത് ആന്ധ്ര സർക്കാർ നൽകിയ ഹർജിയിലാണു സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം. 

അഹോബിലം ക്ഷേത്ര ഭരണത്തിന് ഉദ്യോഗസ്ഥനെ നിയമിച്ച ആന്ധ്ര സർക്കാരിന്റെ നടപടി അവിടത്തെ മഠാധിപന്റെ അവകാശങ്ങളെ ബാധിക്കുമെന്നായിരുന്നു ആന്ധ്ര ഹൈക്കോടതി വിധി. മഠം തമിഴ്നാട്ടിലും ക്ഷേത്രം ആന്ധ്രയിലും ആയതിനാൽ ഭരണത്തിനുള്ള മഠത്തിന്റെ അവകാശം നഷ്ടപ്പെടില്ലെന്നു ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ‌ 

മതപരമായ കാര്യങ്ങളുടെ നടത്തിപ്പിനുള്ള സ്വാതന്ത്ര്യം സംബന്ധിച്ച ഭരണഘടനയുടെ 26–ാം വകുപ്പിലെ ഡി ഉപവകുപ്പിനെതിരാണ് (നിയമപരമായ നടത്തിപ്പവകാശം) സർക്കാർ നടപടി. ഇക്കാര്യങ്ങളിൽ സർക്കാർ കൈകടത്തുന്നത് എന്തിനാണെന്നു അപ്പീൽ ഹർജി ഹർജി പരിഗണിച്ച സുപ്രീം കോടതി ജഡ്ജിമാരയ സഞ്ജയ് കിഷൻ കൗളും അഭയ് എസ്.ഓക്കയും ചോദിച്ചു. ഹർജിയിലെ ആവശ്യം കോടതി അംഗീകരിച്ചില്ല. 

അഹോബിലം മഠത്തിനായി സതീഷ് പ്രസരൻ, സി.ശ്രീധരൻ, വിപിൻ നായർ എന്നിവരും ആന്ധ്ര സർക്കാരിനുവേണ്ടി നിരഞ്ജൻ റെഡ്ഡിയും ഹാജരായി.

English Summary : Give temple administration to devotees says Supreme court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com