സുഖോയ്, മിറാഷ് പോർവിമാനങ്ങൾ കൂട്ടിയിടിച്ചു

PTI01_28_2023_000118A
ചിറകുതകർന്ന്... മധ്യപ്രദേശിലെ മുറൈന ജില്ലയിൽ തകർന്നു വീണ മിറാഷ് പോർവിമാനം കത്തുന്നു. ചിത്രം: പിടിഐ
SHARE

ന്യൂഡൽഹി ∙ വ്യോമസേനയുടെ 2 പോർവിമാനങ്ങൾ കൂട്ടിയിടിച്ചതിനെത്തുടർന്നു പൈലറ്റ് കൊല്ലപ്പെട്ടു. മധ്യപ്രദേശിലെ മുറൈന ജില്ലയിലാണ് റഷ്യൻ നിർമിത സുഖോയ് 30, ഫ്രഞ്ച് നിർമിത മിറാഷ് 2000 വിമാനങ്ങൾ പതിവു പരിശീലനത്തിനിടെ കൂട്ടിയിടിച്ചു തകർന്നത്. ഇടിയുടെ ആഘാതത്തിൽ സുഖോയ് വിമാനത്തിന്റെ ഭാഗങ്ങൾ 112 കിലോമീറ്റർ അകലെ രാജസ്ഥാനിലെ ഭരത്‌പുർ ജില്ലയിൽ വീണു. വിമാനം തകരും മുൻപ് ഇജെക‍്ഷൻ സംവിധാനത്തിലൂടെ പുറത്തുകടന്ന 2 പൈലറ്റുമാരും പരുക്കുകളോടെ രക്ഷപ്പെട്ടു. മുറൈനയിലെ പഹാട്ഗഡിലാണു മിറാഷ് വിമാനം വീണത്. ഈ വിമാനത്തിന്റെ പൈലറ്റ് വിങ് കമാൻഡർ ഹനുമന്ത് റാവു സാരഥിയാണു കൊല്ലപ്പെട്ടത്. 

hanumanth
ഹനുമന്ത് റാവു സാരഥി

ഗ്വാളിയറിലെ വ്യോമസേനാ താവളത്തിൽനിന്ന് ഇന്നലെ രാവിലെ പറന്നുയർന്ന വിമാനങ്ങളാണ് ആകാശത്തു കൂട്ടിയിടിച്ചത്. കൂട്ടിയിടിയുടെ യഥാർഥ കാരണം കണ്ടെത്താൻ വ്യോമസേന അന്വേഷണക്കോടതി രൂപീകരിച്ചു.

മിറാഷ് 2000 ഒറ്റ എൻജിനും ഒരു സീറ്റുമുള്ള വിമാനമാണ്. സുഖോയ് 30 ന് 2 എൻജിനുകളുണ്ട്. 2 സീറ്റുകളും.

General KTM-Kottayam-Manorama-First-A-29012023-1.sla

ഇതുവരെ 64 അപകടം, 39 മരണം

ആകാശത്തു കൂട്ടിയിടിച്ചു പോർവിമാനങ്ങൾ തകരുന്നത് അപൂർവമല്ല. ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ 64 വിമാനങ്ങൾ കൂട്ടിയിടിച്ചു തകർന്നിട്ടുണ്ട്; കൊല്ലപ്പെട്ട പൈലറ്റുമാർ 39. ഇതിനു മുൻപ് സമാനസംഭവമുണ്ടായത് 2019 ഫെബ്രുവരി 19നാണ്. ബെംഗളൂരു യെലഹങ്കയിൽ വ്യോമ പ്രദർശനത്തിനു തലേന്നു നടന്ന പരിശീലനപ്പറക്കലിൽ 2 വിമാനങ്ങൾ കൂട്ടിയിടിച്ച് ഒരാൾ കൊല്ലപ്പെട്ടിരുന്നു.

English Summary: Sukhoi, Mirage Fighter Jets Crash

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.