അഹമ്മദാബാദ് ∙ ശിഷ്യയെ പീഡിപ്പിച്ച കേസിൽ വിവാദ സന്യാസി ആസാറാം ബാപ്പു കുറ്റക്കാരനാണെന്ന് ഗുജറാത്തിലെ ഗാന്ധിനഗർ സെഷൻസ് കോടതി കണ്ടെത്തി. ശിക്ഷ ഇന്നു പ്രഖ്യാപിക്കും. 2001–2006 ൽ ആശ്രമത്തിൽ നടന്ന പീഡനത്തിൽ 2013 ൽ റജിസ്റ്റർ ചെയ്ത കേസിൽ പ്രതി ചേർക്കപ്പെട്ടിരുന്ന ആസാറാമിന്റെ ഭാര്യ ഉൾപ്പെടെ 6 പേരെ തെളിവുകളുടെ അഭാവത്തിൽ വിട്ടയച്ചു. ഒട്ടേറെ പീഡനക്കേസുകളുള്ള ആസാറാം ബാപ്പു ഒരു പീഡനക്കേസിൽ ശിക്ഷിക്കപ്പെട്ട് രാജസ്ഥാനിലെ ജോധ്പുർ ജയിലിലാണ്.
English Summary : Asaram Bapu convicted in rape case