ADVERTISEMENT

മെൽബൺ (ഓസ്ട്രേലിയ) ∙ ഖലിസ്ഥാൻ അനുകൂലികൾ നടത്തിയ പഞ്ചാബ് സ്വാതന്ത്ര്യ ഹിതപരിശോധനയ്‌ക്കിടെ ഇന്ത്യ അനുകൂല പ്രകടനക്കാരുമായുണ്ടായ സംഘർഷങ്ങളിൽ 2 പേർക്കു പരുക്കേറ്റു. അക്രമസംഭവങ്ങളിൽ നിരവധി ഖലിസ്ഥാനി പ്രവർത്തകരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. 

ഖലിസ്ഥാൻ വിഘടനവാദികളുടെ ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങളും ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളും തടയണമെന്ന് കാൻബറയിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ മൻപ്രീത് വോറ ഓസ്‌ട്രേലിയയോട് ആവശ്യപ്പെട്ടു. 

ഞായറാഴ്ച നടന്ന ഹിതപരിശോധനയ്ക്കിടെ ഒരു സംഘമാളുകൾ ഇന്ത്യൻ ദേശീയ പതാക വീശി വോട്ടിങ് സ്ഥലത്ത് എത്തിയതിന് ശേഷമാണ് സംഘർഷം ഉണ്ടായതെന്നു പൊലീസ് അറിയിച്ചു. ഹിതപരിശോധനയ്ക്കു നേതൃത്വം നൽകുന്ന യുഎസ് ആസ്ഥാനമായുള്ള സിഖ് ഫോർ ജസ്റ്റിസ്, ഇന്ത്യയിൽ നിരോധിത സംഘടനയാണ്. ഏതാനും ആഴ്ചകളായി ഓസ്ട്രേലിയയിലെ ഹിന്ദു ക്ഷേത്രങ്ങൾക്കു നേരെയും ആക്രമണം നടക്കുന്നുണ്ട്.

English Summary : India raises concern over Khalistan attack in Australia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com