ശ്രീനഗർ ∙ ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനത്തിനു മുന്നോടിയായി കശ്മീർ പിസിസി ആസ്ഥാനത്തു മഞ്ഞുകട്ടകളെറിഞ്ഞു കളിച്ചു രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. പ്രിയങ്കയുടെ മേൽ രാഹുൽ മഞ്ഞുകട്ടകളെറിഞ്ഞിട്ട് ഓടുന്നതിന്റെയും പ്രിയങ്ക പിന്തുടർന്നു തിരിച്ചെറിയുന്നതിന്റെയും വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. മല്ലികാർജുൻ ഖർഗെ ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു സഹോദരങ്ങൾ ശ്രീനഗറിലെ മഞ്ഞുവീഴ്ച ആസ്വദിച്ചത്.

English Summary: Watch: Rahul Gandhi, Sister Priyanka Gandhi's Snowball Fight In Srinagar