വാങ്ചുക്ക് നിരാഹാരം അവസാനിപ്പിച്ചു

sonam-wangchuk
SHARE

ലേ (ലഡാക്ക്) ∙ മാഗ്സസെ പുരസ്കാര ജേതാവും വിദ്യാഭ്യാസ പരിഷ്കർത്താവുമായ സോനം വാങ്ചുക്ക് (56) നടത്തുന്ന നിരാഹാരത്തിന്റെ അവസാനദിനം പിന്തുണയുമായി ഒട്ടേറെപ്പേരെത്തി. ലഡാക്കിലെ പരിസ്ഥിതിനാശം അടക്കമുള്ള പ്രശ്നങ്ങളിലേക്കു കേന്ദ്ര സർക്കാരിന്റെ ശ്രദ്ധ ക്ഷണിക്കാനായി നടത്തുന്ന നിരാഹാരം തടയാൻ സർക്കാർ തന്നെ വീട്ടുതടങ്കലിലാക്കിയിരിക്കുകയാണെന്ന് കഴിഞ്ഞ ദിവസം വാങ്ചുക്ക് പറഞ്ഞിരുന്നു. സർക്കാരിൽ നിന്ന് പ്രതികരണം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്ന് ഇന്നലെ അദ്ദേഹം മുന്നറിയിപ്പു നൽകി. 

കാർഗിൽ ഡെമോക്രാറ്റിക് അലയൻസ് (കെഡിഎ), ലേ ഏപെക്സ് ബോഡി ഓഫ് പീപ്പിൾസ് മൂവ്‌മെന്റ് തുടങ്ങിയ സംഘടനാ നേതാക്കളാണ് ഇന്നലെ ഹിമാലയൻ ഇൻസ്റ്റിറ്റ്യൂട്ട് ക്യാംപസിൽ വാങ്ചുക്കിനു പിന്തുണയുമായി എത്തിയത്. 

English Summary: Sonam Wangchuk hunger strike over

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.