യുഎസ് സന്ദർശിക്കാൻ പ്രധാനമന്ത്രി മോദിക്ക് ബൈഡന്റെ ക്ഷണം

HIGHLIGHTS
  • യുഎസ് കോൺഗ്രസ് സംയുക്ത യോഗത്തെ അഭിസംബോധന ചെയ്യും
Narendra Modi, Joe Biden
SHARE

വാഷിങ്ടൻ ∙ യുഎസ് സന്ദർശിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രസിഡന്റ് ജോ ബൈഡൻ ക്ഷണിച്ചു. ജൂണിലോ ജൂലൈയിലോ മോദി യുഎസ് സന്ദർശിക്കുമെന്നാണ് സൂചന. കൃത്യം തീയതി നിശ്ചയിക്കാൻ നയതന്ത്ര പ്രതിനിധികൾ ചർച്ച തുടങ്ങി. യുഎസ് കോൺഗ്രസിന്റെ സംയുക്ത യോഗത്തെ അഭിസംബോധന ചെയ്യുന്ന മോദി വൈറ്റ്ഹൗസിലെ അത്താഴ വിരുന്നിലും പങ്കെടുക്കും. 

ജി 20 അധ്യക്ഷൻ എന്ന നിലയിൽ ഈ വർഷം മോദിക്ക് നിരവധി പരിപാടികളുണ്ട്. സെപ്റ്റംബറിൽ ജി 20 ഉച്ചകോടി നടക്കും. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അടക്കമുള്ള രാഷ്ട്രത്തലവൻമാർ അതിൽ പങ്കെടുക്കും. 

പ്രതിരോധ, സാങ്കേതിക മേഖലകളിൽ സഹകരണം ഊട്ടിയുറപ്പിക്കുന്ന ചർച്ചയ്ക്ക് ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും യുഎസ് സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവനും ചൊവ്വാഴ്ച വാഷിങ്ടനിൽ തുടക്കം കുറിച്ചിരുന്നു.

English Summary : Joe Biden invited Prime minister Narendra Modi for state visit to US

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.