ADVERTISEMENT

ന്യൂഡൽഹി ∙ മുതിർന്ന പൗരന്മാർക്കുള്ള പോസ്റ്റ് ഓഫിസ് നിക്ഷേപ പദ്ധതിയിൽ (എസ്‍സിഎസ്എസ്) നിക്ഷേപിക്കാവുന്ന തുക ഇരട്ടിയാക്കുന്നതോടെ 30 ലക്ഷം രൂപ 5 വർഷത്തേക്കു നിക്ഷേപിക്കുന്നയാൾക്ക് ഓരോ 3 മാസത്തിലും 60,000 രൂപ പലിശ ലഭിക്കും. 5 വർഷത്തെ ആകെ പലിശ 12 ലക്ഷം രൂപയും. ജനുവരി മുതൽ ഈ പദ്ധതിയുടെ പലിശനിരക്ക് 8 ശതമാനമാണ്. നിലവിലെ നിക്ഷേപപരിധിയായ 15 ലക്ഷം രൂപയിട്ടാൽ ഓരോ 3 മാസത്തിലും 30,000 രൂപ കിട്ടും. 

savings-plan-JPG

പ്രതിമാസ വരുമാന പദ്ധതിയിൽ (എംഐഎസ്) വ്യക്തിഗത അക്കൗണ്ടിൽ നിക്ഷേപിക്കാവുന്ന തുക 4.5 ലക്ഷമായിരുന്നത് 9 ലക്ഷമാക്കിയിട്ടുണ്ട്. ജോയിന്റ് അക്കൗണ്ടിൽ 9 ലക്ഷത്തിനു പകരം 15 ലക്ഷം നിക്ഷേപിക്കാം. 7.1 ശതമാനമാണ് മാർച്ച് വരെയുള്ള പലിശനിരക്ക്. ഇതനുസരിച്ച് 5 വർഷത്തേക്ക് 15 ലക്ഷം രൂപ നിക്ഷേപിച്ചാൽ മാസം 8,875 രൂപ പലിശയായി ലഭിക്കും. പുതിയ തീരുമാനം സംബന്ധിച്ച് വിജ്ഞാപനം ഉടൻ ഇറങ്ങിയേക്കും. 

60 വയസ്സു കഴിഞ്ഞവർക്കും 55 കഴിഞ്ഞ് ജോലിയിൽനിന്നു വിരമിച്ചവർക്കും എസ്‍സിഎസ്എസിന്റെ ഭാഗമാകാം. മച്യുരിറ്റി കാലയളവ് 5 വർഷമാണ്. നിക്ഷേപകന് ഇതു വേണമെങ്കിൽ 3 വർഷം നീട്ടാം. മിനിമം നിക്ഷേപത്തുക 1,000 രൂപയാണ്. വിവരങ്ങൾക്ക്: bit.ly/posavings

English Summary : Senior citizens post office savings account   

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com