ADVERTISEMENT

ന്യൂഡൽഹി ∙ ഏപ്രിൽ ഒന്നിനു ശേഷം ആരംഭിക്കുന്ന, 5 ലക്ഷം രൂപയ്ക്കു മുകളിൽ വാർഷിക പ്രീമിയമുള്ള ലൈഫ് ഇൻഷുറൻസ് പോളിസികളിൽ നിന്നുള്ള വരുമാനത്തിന് നികുതിയിളവില്ല. മാർച്ച് 31 വരെ എടുക്കുന്ന ഇൻഷുറൻസ് പോളിസികൾക്ക് ഇത് ബാധകമല്ല. ഇൻഷുർ ചെയ്യപ്പെട്ട വ്യക്തി മരണപ്പെട്ടാൽ ലഭിക്കുന്ന തുകയ്ക്ക് ഇളവ് തുടരും. 

സമ്പന്നരായ പലരും ഉയർന്ന പ്രീമിയമുള്ള ഇൻഷുറൻസ് പോളിസികൾ എടുത്ത് ഇളവ് ദുരുപയോഗിക്കുന്നുവെന്ന വിലയിരുത്തലിനെത്തുടർന്നാണ് തീരുമാനം. ഉയർന്ന പ്രീമിയമുള്ള പോളിസികളെടുക്കാൻ ആളുകൾ മടിക്കുമെന്നതിനാൽ കേന്ദ്രത്തിന്റെ നീക്കം ഇൻഷുറൻസ് രംഗത്തിന് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.

വീട് വിൽപന: മൂലധനനേട്ട നികുതിയിൽ ഇളവ് 10 കോടി വരെ മാത്രം

ന്യൂഡൽഹി ∙ വിലകൂടിയ വീടുകളുടെ കൈമാറ്റവുമായി ബന്ധപ്പെട്ട് സമ്പന്നർ സ്വന്തമാക്കിയിരുന്ന പരിധിവിട്ട ഇളവ് ഇനിയുണ്ടാകില്ല. വീടുകളുടെ കൈമാറ്റവുമായി ബന്ധപ്പെട്ട് മൂലധന നേട്ട നികുതിയിലെ ഇളവിനുള്ള പരിധി 10 കോടി രൂപയായി പരിമിതപ്പെടുത്തി.

ദീർഘകാലമായുള്ള ആസ്തി വിൽക്കുമ്പോഴുണ്ടാകുന്ന മൂലധനവർധന ലാഭം മറ്റൊരു വീടിനായി നിക്ഷേപിച്ചാൽ നികുതിയുടെ പരിധിയിൽനിന്ന് ഒഴിവാകുമായിരുന്നു. ഈ ഇളവിന് പരിധികളുണ്ടായിരുന്നില്ല. ഇത് സമ്പന്നരായ പലരും ദുരുപയോഗം ചെയ്യുന്നുവെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് തീരുമാനം.

Content Highlight: Union Budget 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com