ADVERTISEMENT

ഷില്ലോങ് / കൊഹിമ ∙ മേഘാലയയിൽ മുഖ്യമന്ത്രി കോൺറാഡ് സാങ്മയ്ക്കെതിരെ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബെർണാഡ്.എൻ.മരക്ക് മത്സരിക്കും. മുൻ തീവ്രവാദി നേതാവു കൂടിയായ മരക്ക് സൗത്ത് തുറ മണ്ഡലത്തിലാണ് മുഖ്യമന്ത്രിയെ നേരിടുന്നത്. ഇതുൾപ്പെടെ 60 മണ്ഡലത്തിലെയും സ്ഥാനാർഥികളെ ബിജെപി പ്രഖ്യാപിച്ചു. 

കോൺറാഡ് സാങ്മയുടെ നേതൃത്വത്തിലുള്ള നാഷനൽ പീപ്പിൾസ് പാർട്ടി (എൻപിപി) സഖ്യത്തിൽ നിന്ന് കഴിഞ്ഞമാസം പിന്മാറിയ ബിജെപി ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ് ഏണസ്റ്റ് മാവ്രി, പാർട്ടി വക്താവ് എം.എച്ച്. ഖാർക്രാങ് എന്നിവരും മത്സരിക്കുന്നുണ്ട്. 

നാഗാലാൻഡ് നിയമസഭയിലേക്ക് ബിജെപി 20 സീറ്റിൽ മത്സരിക്കും. നാഷനലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടിയുടെ നേതൃത്വത്തിലുള്ള യുണൈറ്റഡ് ഡെമോക്രാറ്റിക് അലയൻസിന്റെ ഭാഗമായാണ് പാർട്ടി മത്സരിക്കുക. സംസ്ഥാന പ്രസിഡന്റ് തെംജെൻ ഇംനയും സ്ഥാനാർഥിപ്പട്ടികയിലുണ്ട്. ഈ മാസം 27നാണ് 2 സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ്. വോട്ടെണ്ണൽ മാർച്ച് 2ന് നടക്കും.

English Summary : BJP to contest alone in Meghalaya assembly election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com