7 നിർദേശങ്ങൾ പുറപ്പെടുവിച്ച് സുപ്രീം കോടതി; ജാമ്യം ലഭിക്കുന്നവരുടെ മോചനം വേഗത്തിലാക്കും

Supreme Court  (Photo by Sajjad HUSSAIN / AFP)
സുപ്രീം കോടതി (Photo by Sajjad HUSSAIN / AFP)
SHARE

ന്യൂഡൽഹി ∙ ജാമ്യം ലഭിക്കുന്ന വിചാരണത്തടവുകാരുടെയും കുറ്റവാളികളുടെയും മോചനം വേഗത്തിലാക്കാൻ സുപ്രീം കോടതി 7 നിർദേശങ്ങൾ പുറപ്പെടുവിച്ചു. 

∙ ജാമ്യം അനുവദിക്കുന്ന കോടതി, ഉത്തരവു പുറപ്പെടുവിച്ച ദിവസമോ തൊട്ടടുത്ത ദിവസത്തിനുള്ളിലോ ഉത്തരവ് ഇ മെയിൽ ആയി ജയിൽ സൂപ്രണ്ടിന് അയയ്ക്കണം. ജാമ്യം അനുവദിച്ച ദിവസം ഏതെന്ന് സൂപ്രണ്ട് ഇ–പ്രിസൺ സോഫ്റ്റ്‍വെയറിൽ രേഖപ്പെടുത്തണം. 

∙ ജാമ്യം അനുവദിച്ച് 7 ദിവസത്തിനുള്ളി‍ൽ മോചനം നടന്നിട്ടില്ലെങ്കിൽ ഇക്കാര്യം ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയെ അറിയിക്കണം. അവർ പ്രതിക്കോ/കുറ്റവാളിക്കോ നിയമസഹായം ലഭ്യമാക്കണം. 

∙ ജാമ്യം അനുവദിച്ച തീയതിയും മോചനദിവസവും സ്വമേധയാ രേഖപ്പെടുത്തുംവിധം നാഷനൽ ഇൻഫർമാറ്റിക്സ് സെന്റർ ഇ–പ്രിസൺ സോഫ്റ്റ്‍വെയർ മാറ്റണം. 

∙ സാമ്പത്തിക സ്ഥിതി മോശമാണെങ്കിൽ ജാമ്യ ഉപാധികളിൽ ഇളവു തേടി ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറിക്ക് ബന്ധപ്പെട്ട കോടതിയെ സമീപിക്കാം. 

∙ ജാമ്യത്തുകയും മറ്റും സംഘടിപ്പിക്കാൻ ആദ്യം പുറത്തിറങ്ങണമെന്ന് അഭ്യർഥിച്ചാൽ താൽക്കാലിക ജാമ്യം അനുവദിക്കുന്നതു പരിഗണിക്കാം. 

∙ ഒരു മാസത്തിനുള്ളിൽ ജാമ്യവ്യവസ്ഥ പാലിച്ചിട്ടില്ലെങ്കിൽ കോടതിക്ക് ഇളവോ മാറ്റമോ അനുവദിക്കാം. 

∙ കോടതിയുടെ അധികാരപരിധിയിൽ നിന്നു തന്നെ ആൾജാമ്യം എന്ന വ്യവസ്ഥ ആവശ്യമെങ്കിൽ ഒഴിവാക്കാം. 

അമിക്കസ് ക്യൂറിമാരായ ഗൗരവ് അഗർവാൾ, ലിസ് മാത്യു, ദേവാൻഷ് എ. മൊഹ്ത എന്നിവർ അഡീഷനൽ സോളിസിറ്റർ ജനറൽ കെ.എം.നടരാജുമായി ചർച്ച ചെയ്തു നൽകിയ നി‍ർദേശങ്ങളാണ് പരിഗണിച്ചത്.

English Summary : Supreme Court gives seven directions to speed up the release of those getting bail

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.