സുപ്രീം കോടതിയിൽ 5 ജഡ്ജിമാർ കൂടി; കോടതിയുടെ മുന്നറിയിപ്പിനു പിന്നാലെ കൊളീജിയം ശുപാർശ അംഗീകരിച്ച് കേന്ദ്രം

Supreme Court  (Photo by Sajjad HUSSAIN / AFP)
സുപ്രീം കോടതി (Photo by Sajjad HUSSAIN / AFP)
SHARE

ന്യൂഡൽഹി ∙ ജഡ്ജി നിയമന വിഷയത്തിൽ കടുത്ത നടപടികൾക്ക് ഇടവരുത്തരുതെന്ന സുപ്രീം കോടതി മുന്നറിയിപ്പിനു പിന്നാലെ കേന്ദ്ര സർക്കാരിന്റെ അനുകൂല നടപടി– 3 ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുൾപ്പെടെ 5 പേരെ സുപ്രീം കോടതി ജഡ്ജിമാരായി നിയമിച്ചു. ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരായ പങ്കജ് മിത്തൽ (രാജസ്ഥാൻ), സഞ്ജയ് കരോൽ (പട്ന), പി.വി.സഞ്ജയ്കുമാർ (മണിപ്പുർ), ഹൈക്കോടതി ജഡ്ജിമാരായ എ. അമാനുല്ല (പട്ന), മനോജ് മിശ്ര (അലഹാബാദ്) എന്നിവർക്കാണു സ്ഥാനക്കയറ്റം. നാളെ ചുമതലയേൽക്കും. 

കൊളീജിയം ഡിസംബർ 13നു നൽകിയ ശുപാർശ 53 ദിവസങ്ങൾക്കുശേഷമാണ് സർക്കാർ അംഗീകരിച്ചത്. സുപ്രീം കോടതിയിലെയും ഹൈക്കോടതികളിലെയും ‍ജഡ്ജിമാരുടെ നിയമനം വൈകുന്നതിൽ കോടതി പലവട്ടം അതൃപ്തി അറിയിച്ചിരുന്നു. കഴിഞ്ഞദിവസം കേസ് പരിഗണിച്ചപ്പോൾ സർക്കാരിനു രുചിക്കുന്ന നടപടികൾ ഇനി ഉണ്ടാകണമെന്നില്ലെന്നു താക്കീതും നൽകി. രണ്ടുദിവസത്തിനകം തീരുമാനമുണ്ടാകുമെന്ന് അറ്റോർണി ജനറൽ ആർ.വെങ്കിട്ടരമണി ഉറപ്പു നൽകുകയും ചെയ്തു.

Read also: പ്രതിഷേധം വ്യാപകം, സർക്കാർ പ്രതിരോധത്തിൽ; ഇന്ധന സെസ് കുറച്ചേക്കും

അഞ്ചു പേർ കൂടി ചുമതലയേൽക്കുന്നതോടെ സുപ്രീം കോടതി ജ‍‍‍ഡ്ജിമാരുടെ എണ്ണം 32 ആകും. 34 ആണ് അനുവദനീയ അംഗബലം. രണ്ട് ഒഴിവുകളിലേക്കുള്ള നിയമന ശുപാർശ കൂടി കൊളീജിയം കഴിഞ്ഞയാഴ്ച സർക്കാരിനു കൈമാറിയിട്ടുണ്ട്. ഇതുകൂടി അംഗീകരിച്ചാൽ ഒഴിവുകൾ പൂർണമായി നികത്തപ്പെടും.

English Summary: Centre clears Collegium’s recommendation to appoint 5 new judges to Supreme Court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS