ന്യൂഡൽഹി ∙ പരിഷ്കരിച്ച നാലു തൊഴിൽ കോഡുകൾ ഈ വർഷം ഏപ്രിൽ മുതൽ തന്നെ നടപ്പാക്കാനുള്ള ശ്രമത്തിലാണെന്നു കേന്ദ്ര തൊഴിൽമന്ത്രി ഭൂപേന്ദർ യാദവ് അറിയിച്ചു. 2019–20 കാലത്ത് പാസാക്കിയ നിയമങ്ങൾ എത്രയും വേഗം പ്രാബല്യത്തിലാക്കുകയാണു ലക്ഷ്യമെന്നും അദ്ദേഹം ‘മനോരമ’യോടു പറഞ്ഞു.
എല്ലാ സംസ്ഥാനങ്ങളിലും അനുബന്ധ ചട്ടങ്ങൾ ഉണ്ടാക്കാത്തതുമൂലമാണ് നടപടികൾ നീളുന്നത്. കേരളം എല്ലാ കോഡുകൾക്കും ആവശ്യമായ ചട്ടങ്ങൾ നേരത്തേതന്നെ തയാറാക്കിയിരുന്നു.
കഴിഞ്ഞ ഡിസംബർ വരെയുള്ള കണക്കുകൾ പ്രകാരം വേതന കോഡിന് സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുമായി 31 ഇടങ്ങളിൽ പ്രാദേശിക നിയമങ്ങളുണ്ടാക്കിക്കഴിഞ്ഞു. വ്യവസായബന്ധ കോഡ്– 28, സാമൂഹികസുരക്ഷാ കോഡ്– 28, തൊഴിലിട സുരക്ഷാ കോഡ്– 26 എന്നിങ്ങനെയാണു കണക്ക്.
English Summary: Four job codes to be implemented in april