രാഹുലിന്റെ ഗുജറാത്ത് – അസം പദയാത്ര വന്നേക്കും

rahul-gandhi-8
രാഹുൽ ഗാന്ധി
SHARE

ന്യൂഡൽഹി ∙ ഭാരത് ജോഡോയുടെ രണ്ടാം പതിപ്പായി രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഗുജറാത്തിലെ പോർബന്ദറിൽനിന്ന് അസമിലേക്കു പദയാത്ര നടത്തുന്നതു കോൺഗ്രസിന്റെ പരിഗണനയിൽ. അന്തിമ തീരുമാനമെടുത്തിട്ടില്ല. ഈ മാസാവസാനം ഛത്തീസ്ഗഡിൽ നടക്കുന്ന പ്ലീനറി സമ്മേളനത്തിൽ ഇക്കാര്യം ചർച്ച ചെയ്യുമെന്നു പാർട്ടി വൃത്തങ്ങൾ പറഞ്ഞു.

രാജ്യത്തിന്റെ പടിഞ്ഞാറൻ അതിർത്തിയിൽനിന്നു കിഴക്കൻ സംസ്ഥാനങ്ങളിലേക്കു യാത്ര നടത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നു ഭാരത് ജോഡോ സമാപനത്തിൽ രാഹുൽ പറഞ്ഞിരുന്നു. അതേസമയം, പദയാത്ര വേണ്ടെന്നും മറ്റേതെങ്കിലും രീതിയിലുള്ള പ്രചാരണം മതിയെന്നുമുള്ള വാദവും പാർട്ടിക്കുള്ളിലുണ്ട്.

English Summary: Rahul Gandhi Gujarat - Assam yatra

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.