ന്യൂഡൽഹി ∙ മുസ്‌ലിം പള്ളിക്കുള്ളിൽ സ്ത്രീകളും പുരുഷന്മാരും സ്വതന്ത്രമായി ഇടകലരുന്ന സാഹചര്യമില്ലെങ്കിൽ, പ്രാർഥനയ്ക്കു സ്ത്രീകൾ പ്രവേശിക്കുന്നതിന് ഇസ്‍ലാമിൽ വിലക്കില്ലെന്ന് അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോർഡ് സുപ്രീം കോടതിയെ അറിയിച്ചു. പ്രവേശനവിലക്കുണ്ടെന്നു ചൂണ്ടിക്കാട്ടി പുണെ സ്വദേശിനി നൽകിയ ഹർജിക്കുള്ള മറുപടി സത്യവാങ്മൂലത്തിലാണു നിലപാട് അറിയിച്ചത്.
English Summary: A woman is not forbidden in a mosque