ADVERTISEMENT

ന്യൂഡൽഹി ∙ ഈ മാസം 31ന് മുൻപ് ആധാറുമായി ബന്ധിപ്പിക്കാത്ത ‘പാൻ’ മരവിപ്പിക്കും. ആദ്യം നൽകിയ സമയപരിധി കഴിഞ്ഞ മാർച്ചിൽ അവസാനിച്ചിരുന്നു. നിലവിൽ ഇതു ബന്ധിപ്പിക്കുന്നതിനു പിഴയായി 1,000 രൂപ നൽകണം. 

ലിങ്ക് ചെയ്തോയെന്ന് അറിയാനായി www.incometax.gov.in എന്ന വെബ്സൈറ്റിൽ Link Aadhaar Status ക്ലിക് ചെയ്യുക. പാൻ, ആധാർ നമ്പർ നൽകി മുന്നോട്ടു പോകുമ്പോൾ ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ Your PAN is already linked to given Aadhaar എന്ന സന്ദേശം ലഭിക്കും. 

ചെയ്തിട്ടില്ലെങ്കിൽ Link Aadhaar ക്ലിക് ചെയ്ത് പാൻ, ആധാർ, പേര്, മൊബൈൽ നമ്പർ എന്നിവ നൽകിയാൽ ലിങ്ക് ചെയ്യും. ഇരുരേഖകളിലെയും പേര്, ജനനത്തീയതി, ലിംഗം എന്നിവ ഒരുപോലെയായിരിക്കണം. വ്യത്യാസമുണ്ടെങ്കിൽ ഇവയിലെ പേരുകൾ ഒരുപോലെയാക്കണം. 

English Summary : Pan Aadhar linking ends on march 31

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com