ADVERTISEMENT

ന്യൂഡൽഹി ∙ സ്വവർഗ വിവാഹത്തിനു നിയമസാധുത നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്കു വിട്ടു. ഗൗരവമേറിയ വിഷയങ്ങൾ ഹർജിയിലുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഹർജികൾ അഞ്ചംഗ ഭരണഘടനാ ബെഞ്ചിനു കൈമാറിയത്. ഹർജികൾ ഏപ്രിൽ 18നു പരിഗണിക്കും.

ഇന്ത്യൻ കുടുംബ സങ്കൽപത്തോടു ചേരുന്നതല്ല സ്വവർഗ വിവാഹമെന്നും ഇതിനു നിയമസാധുത നൽകരുതെന്നും കഴിഞ്ഞദിവസം കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ നിലപാട് അറിയിച്ചിരുന്നു. ഇന്നലെ ഹ്രസ്വമായ വാദം കേട്ട ശേഷമാണു ഹർജികൾ വിശാല ബെ‍ഞ്ചിനു വിട്ടത്.

English Summary: Same sex petitions to supreme court constitution bench 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com