അരുണാചൽ: മക്മഹോൻ രേഖ രാജ്യാന്തര അതിർത്തിയായി യുഎസ് അംഗീകരിച്ചു

HIGHLIGHTS
  • ഇന്ത്യയുടെ നിലപാടിന് പൂർണ പിന്തുണ; ചൈനയുടേത് കടന്നുകയറ്റമെന്ന് പ്രമേയം
INDIA-CHINA-MILITARY-BORDER
AFP PHOTO/ BIJU BORO (Photo by BIJU BORO / AFP)
SHARE

വാഷിങ്ടൻ ∙ അരുണാചൽ പ്രദേശിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള രാജ്യാന്തര അതിർത്തിയായ മക്മഹോൻ രേഖ അംഗീകരിച്ച് യുഎസ് പ്രമേയം. അരുണാചൽ ഇന്ത്യയുടെ അവിഭാജ്യ ഭാഗമാണെന്നും യുഎസ് സെനറ്റിൽ അവതരിപ്പിച്ച ഉഭയകക്ഷി പ്രമേയം വ്യക്തമാക്കി. സെനറ്റർമാരായ ഡെമോക്രാറ്റ് അംഗം ജെഫ് മെർക്​ലിയും റിപ്പബ്ലിക്കൻ അംഗം ബിൽ ഹാഗെർട്ടിയും ചേർന്നാണ് പ്രമേയം അവതരിപ്പിച്ചത്. 

അരുണാചൽ പ്രദേശിൽ കഴിഞ്ഞ 6 വർഷത്തിനിടെ ഏറ്റവും സംഘർഷഭരിതമായ സ്ഥിതിവിശേഷമാണ് ഇന്ത്യയും ചൈനയും തമ്മിലുള്ളത്. ഈ സന്ദർഭത്തിലാണ് മക്മഹോൻ രേഖയുടെ കാര്യത്തിൽ ഇന്ത്യൻ നിലപാടിനെ അമേരിക്ക ശക്തമായി പിന്തുണയ്ക്കുന്നത്. 

അരുണാചൽ ചൈനയുടെ ഭാഗമാണെന്ന അവകാശവാദത്തെ പ്രമേയം പൂർണമായി നിരാകരിച്ചു. ചൈന പ്രകോപനം സൃഷ്ടിക്കുന്നതായി കുറ്റപ്പെടുത്തി. അതിർത്തിയിലെ തർക്കപ്രദേശത്ത് ചൈന ഗ്രാമങ്ങൾ സൃഷ്ടിക്കുന്നതിനെയും അരുണാചലിന്റെ പ്രദേശങ്ങൾ ഉൾപ്പെടുത്തിയ ഭൂപടം പുറത്തുവിടുന്നതിനെയും ഭൂട്ടാനിൽ അവകാശവാദം ഉന്നയിക്കുന്നതിനെയും അപലപിച്ചു. 

അതേസമയം, ചൈനയുടെ ഭീഷണി നേരിടാനും പ്രതിരോധം ശക്തമാക്കാനും ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ പ്രമേയം പുകഴ്ത്തി. സ്വാതന്ത്ര്യത്തെയും നിയമവ്യവസ്ഥയിൽ അധിഷ്ഠിതമായ ഭരണത്തെയും പിന്താങ്ങുന്ന അമേരിക്കൻ നിലപാടാണ് പ്രമേയത്തിനു പിന്നിലെന്ന് ജെഫ് മെർക്​ലി വ്യക്തമാക്കി. 

English Summary: Arunachal Integral Part Of India, China Trying To Change Status Quo: US

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

Video

രണ്ടുകാലിൽ നിൽക്കും മുൻപേ പപ്പ പോയതാണ് ഏക സങ്കടം | Prashanth Alexander | Exclusive Chat

MORE VIDEOS