പാർലമെന്റ് സമിതിയുടെ ശുപാർശ; സഹ. സംഘങ്ങളെ ‍വിവരാവകാശ പരിധിയിൽ കൊണ്ടുവരണം

Parliament House Manorama
പാർലമെന്റ് മന്ദിരം. ചിത്രം: മനോരമ
SHARE

ന്യൂഡൽഹി ∙ എല്ലാ സഹകരണ സംഘങ്ങളെയും വിവരാവകാശ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരുന്നതു പരിശോധിക്കണമെന്ന് പാർലമെന്റ് സ്ഥിരം സമിതി ശുപാർശചെയ്തു. ഇവയുടെ പ്രവർത്തനം നീതിയുക്തവും സുതാര്യവുമല്ലെന്ന് പി.സി.ഗഡ്ഡിഗൗഡർ അധ്യക്ഷനായ സമിതി വിലയിരുത്തി.

നിലവിൽ മൾട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങൾക്കു മാത്രമാണു ആർടിഐ ബാധകമായിട്ടുള്ളത്. ശുപാർശ നടപ്പായാൽ കേരള ബാങ്ക് അടക്കമുള്ള സഹകരണസംഘങ്ങൾ വിവരാവകാശനിയമപ്രകാരം വിവരങ്ങൾ നൽകേണ്ടി വരും. ശുപാർശ സംസ്ഥാനങ്ങൾക്ക് അയച്ചുകൊടുക്കുമെന്നു കേന്ദ്ര സഹകരണമന്ത്രാലയ സെക്രട്ടറി ഗ്യാനേഷ് കുമാർ സമിതിയെ അറിയിച്ചു. സംസ്ഥാനങ്ങളുടെ അധികാരപരിധിയിലുള്ള വിഷയമാണെന്നും  വ്യക്തമാക്കി.

 സംഘങ്ങൾക്ക് ആർടിഐ ബാധകമല്ലെന്ന് 2013 ൽ സുപ്രീം കോടതി വിധിച്ചിരുന്നു. കേരള കോ–ഓപ്പറേറ്റീവ് സൊസൈറ്റീസ് നിയമപ്രകാരം (1969) റജിസ്‌റ്റർ ചെയ്‌തിട്ടുള്ള സഹകരണ സംഘങ്ങൾ പബ്ലിക് അതോറിറ്റി എന്ന നിർവചനത്തിൽ വരില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു വിധി. ഇതുമറികടക്കാൻ നിയമഭേദഗതി വേണ്ടിവരും. സഹകരണനയത്തിന്റെ കരട് ഉടൻ തയാറാകുമെന്ന് സഹകരണ മന്ത്രാലയം സമിതിയെ അറിയിച്ചു. 

English summary: Cooperative societies; RTI recommendation

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

എന്‍റെ ഇന്‍സെക്യൂരിറ്റിയാണ് എന്നെ വളര്‍ത്തിയത്

MORE VIDEOS