ന്യൂഡൽഹി ∙ വിദേശ അഭിഭാഷകർക്കും അഭിഭാഷക സ്ഥാപനങ്ങൾക്കും നിയന്ത്രിതമായ തോതിൽ ഇന്ത്യയിൽ പ്രാക്ടിസ് ചെയ്യാൻ ബാർ കൗൺസിൽ ഓഫ് ഇന്ത്യ (ബിസിഐ) അനുമതി നൽകി. വിദേശ, രാജ്യാന്തര നിയമങ്ങൾ, രാജ്യാന്തര ആർബിട്രേഷൻ സംബന്ധിച്ച കേസുകൾ തുടങ്ങിയവയിൽ പ്രാക്ടിസ് ചെയ്യാം. വ്യവഹാരങ്ങളിൽ ഇവർക്ക് പങ്കെടുക്കാനാകില്ല.
സ്ഥാപനങ്ങൾ തമ്മിലുള്ള ലയനം, ഏറ്റെടുക്കൽ, ബൗദ്ധിക സ്വത്തവകാശവുമായി ബന്ധപ്പെട്ട കേസുകൾ എന്നിവയിലും പ്രാക്ടിസാകാം.
ആർബിട്രേഷൻ കേസുകളുടെ തലസ്ഥാനമാക്കി ഇന്ത്യയെ മാറ്റുകയെന്നതാണു നീക്കത്തിന്റെ പ്രധാനലക്ഷ്യം.
ഇന്ത്യയിൽ സ്ഥിരമായി പ്രാക്ടിസ് ചെയ്യാനാഗ്രഹിക്കുന്ന വിദേശ അഭിഭാഷകരും സ്ഥാപനങ്ങളും ബിസിഐയിൽ റജിസ്റ്റർ ചെയ്തിരിക്കണം. വർഷത്തിൽ 60 ദിവസത്തിൽ താഴെ ദിവസങ്ങളിലാണ് പ്രാക്ടിസെങ്കിൽ ഈ നിബന്ധനയില്ല. വ്യക്തികൾക്ക് 25,000, സ്ഥാപനങ്ങൾക്ക് 50,000 യുഎസ് ഡോളറാണു റജിസ്ട്രേഷൻ ഫീസ്. കെട്ടിവയ്ക്കേണ്ട തുക വേറെ.
English Summary : Restricted practice allowed for foreign advocates in india