ഒറ്റ ദിവസം 796 കോവിഡ് കേസുകൾ

us-covid
ഫയൽചിത്രം.
SHARE

ന്യൂഡൽഹി ∙ കോവിഡ് വീണ്ടും വ്യാപിക്കുന്നതിനെതിരെ മുൻകരുതൽ സ്വീകരിക്കുമ്പോഴും രാജ്യത്ത് ഒറ്റദിവസം റിപ്പോർട്ട് ചെയ്തത് 796 കേസുകൾ. ഇതോടെ 109 ദിവസങ്ങൾക്കുള്ളിൽ രാജ്യത്തെ സജീവ കോവിഡ് കേസുകൾ 5,000 കടന്നു. ഏതാനും ആഴ്ചകളായി പ്രതിദിന കേസുകളിൽ വർധനയുണ്ട്. 

5 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 5,30,795 ആയി.

മഹാരാഷ്ട്രയിൽ കോവിഡ് കേസുകൾ ഉയർന്നതോടെ ജാഗ്രതാനിർദേശം നൽകി. വ്യാഴാഴ്ച 226 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആയിരത്തോളം പേർ ചികിൽസയിലുണ്ട്. കഴിഞ്ഞ രണ്ടു മാസങ്ങളിലും സംസ്ഥാനത്ത് പ്രതിദിനം ശരാശരി 50 കേസുകൾ മാത്രമാണുണ്ടായിരുന്നത്. എച്ച്3 എൻ2 വൈറസ് ബാധിതരുടെ എണ്ണവും വർധിക്കുകയാണ്. മൂന്നു ദിവസത്തിനിടെ മൂന്നു പേർ മരിച്ചിരുന്നു. നൂറിലേപ്പേർക്ക് എച്ച്3 എൻ2 വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. 

English Summary: Covid cases rises

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.