ADVERTISEMENT

ബെംഗളൂരു ∙ ഹിന്ദുത്വ അജൻഡ പടുത്തുയർത്തിയത് നുണകൾ കൊണ്ടാണെന്ന ട്വീറ്റിനു പിന്നാലെ കന്നഡ നടൻ ചേതൻ അഹിംസയെ പൊലീസ് അറസ്റ്റ് ചെയ്തു. മതവികാരം വ്രണപ്പെടുത്തിയെന്നും സാമുദായിക സംഘർഷം സൃഷ്ടിക്കാൻ ശ്രമിച്ചെന്നും ആരോപിച്ച് ശിവകുമാർ എന്നയാൾ നൽകിയ പരാതിയിലാണ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പൊലീസ് നടപടി. ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. 

കർണാടകയിലെ ഹിജാബ് വിലക്ക് കേസിൽ സുപ്രീം കോടതി ജഡ്ജി നടത്തിയ പരാമർശങ്ങളെ വിമർശിച്ചതിനു കഴിഞ്ഞ വർഷം ഫെബ്രുവരിയിലും ചേതൻ അറസ്റ്റിലായിരുന്നു. കന്നഡ സിനിമ കാന്താരയിലെ ഭൂതക്കോലം ഹിന്ദു ആചാരത്തിന്റെ ഭാഗമല്ലെന്ന പരാമർശത്തിലും കേസുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രതിനിധീകരിക്കുന്നതിൽ ഏറെയും പ്രബല സമുദായക്കാരാണെന്ന ചേതന്റെ പ്രസ്താവനയും വിവാദമായി.

English Summary: Kannada Actor Chetan Kumar Arrested For 'Objectionable' Tweet On Hindutva

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com