ആദിത്യ എൽ1 ദൗത്യം ഈ വർഷം

SHARE

അഹമ്മദാബാദ് ∙ ഇന്ത്യയുടെ പ്രഥമ സൗരദൗത്യമായ ആദിത്യ എൽ1 ഈ വർഷം പകുതിയോടെ പുറപ്പെടുമെന്ന് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ഐഎസ്ആർഒ) ചെയർമാൻ എസ്.സോമനാഥ് പറഞ്ഞു. ഫിസിക്കൽ റിസർച് ലബോറട്ടറി സംഘടിപ്പിച്ച ഇന്ത്യൻ പ്ലാനറ്ററി സയൻസ് കോൺഫറൻസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭൂമിക്കും സൂര്യനുമിടയിലുള്ള ലഗ്രാൻജിയൻ പോയിന്റ് 1ൽനിന്നു സൂര്യനെക്കുറിച്ചു പഠനം നടത്താനുള്ളതാണ് പദ്ധതി.

ഈ വർഷം പകുതിയോടെ നടക്കുന്ന ചന്ദ്രയാൻ–3 ദൗത്യത്തിനു തയാറെടുത്തുകഴിഞ്ഞതായും സോമനാഥ് പറഞ്ഞു. ചന്ദ്രനിലിറങ്ങാനുള്ള ഇന്ത്യയുടെ രണ്ടാം  ദൗത്യമായ ചന്ദ്രയാൻ–2ൽ സോഫ്റ്റ് ലാൻഡിങ്ങിലെ പിഴവായിരുന്നു പ്രശ്നം.

ജപ്പാൻ ബഹിരാകാശ ഏജൻസി ‘ജാക്സ’യുമായി ചേർന്നുള്ള ചാന്ദ്രദൗത്യത്തെപ്പറ്റി ആലോചിക്കുന്നതായും സോമനാഥ് പറഞ്ഞു.

English Summary : Adithya L one mission this year

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.