ADVERTISEMENT

ന്യൂഡൽഹി ∙ ബിൽക്കീസ് ബാനു കേസിലെ 11 പ്രതികളെ ഗുജറാത്ത് സർക്കാർ സ്വതന്ത്രരാക്കിയതിനെതിരായ ഹർജികൾ പരിഗണിക്കാൻ പുതിയ ബെഞ്ച് രൂപീകരിക്കുമെന്നു സുപ്രീം കോടതി ഉറപ്പു നൽകി. എത്രയും വേഗം ഹർജി ലിസ്റ്റ് ചെയ്യാമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് സമ്മതിച്ചു.

2002 ലെ ഗുജറാത്ത് കലാപത്തിനിടെ ബിൽക്കീസ് ബാനുവിനെ സംഘംചേർന്നു പീഡിപ്പിക്കുകയും 3 വയസ്സുള്ള മകൾ ഉൾപ്പെടെ 7 കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതികളെ കഴിഞ്ഞ ഓഗസ്റ്റ് 15നാണു മോചിപ്പിച്ചത്. ഇതിനെതിരെ നവംബർ 30 ന് ബിൽക്കീസ് ബാനു സുപ്രീം കോടതിയിൽ ഹർജി നൽകി.

ഇതു പരിഗണിക്കുന്ന ബെഞ്ചിൽനിന്നു ജനുവരി ആദ്യം ജസ്റ്റിസ് ബേള എം.ത്രിവേദി പിന്മാറി. അതിനുശേഷം രൂപീകരിച്ച ബെഞ്ചിൽ ഹർജി ലിസ്റ്റ് ചെയ്തെങ്കിലും മറ്റൊരു കേസിന്റെ തിരക്കുമൂലം അവർക്കും പരിഗണിക്കാനായില്ല. കഴിഞ്ഞമാസം ഏഴിനും ഇക്കാര്യം അഭിഭാഷക ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.

English Summary: Bilkis Bano case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com