മജിസ്ട്രേട്ട് മാറി; ഹർജിക്കാരൻ സ്റ്റേ അപേക്ഷ പിൻവലിച്ചു

rahul gandhi sudhakaran fb pic
രാഹുൽ ഗാന്ധി (Photo: Twitter/ K Sudhakaran)
SHARE

ന്യൂഡൽഹി ∙ രാഹുലിനെതിരായ വിധി ബിജെപിയുടെ അറിവോടെ കരുതിക്കൂട്ടിയുള്ളതാണെന്ന വിലയിരുത്തലിൽ കോൺഗ്രസ്. രാഹുലിനെതിരെ മജിസ്ട്രേട്ട് കോടതിയെ സമീപിച്ച ബിജെപി എംപി പൂർണേഷ് മോദി വിചാരണ നിർത്തിവയ്ക്കണമെന്നഭ്യർഥിച്ച് ഏതാനും നാൾ മുൻപു ഗുജറാത്ത് ഹൈക്കോടതിയിലെത്തിയതിൽ അസ്വാഭാവികതയുണ്ടെന്ന് അഭിഷേക് സിങ്‍വി ചൂണ്ടിക്കാട്ടി. മജിസ്ട്രേട്ട് കോടതിയിൽ പുതിയ ജഡ്ജി വന്നതിനു പിന്നാലെ ഹൈക്കോടതിയിലെ അപേക്ഷ പിൻവലിച്ചു. രാഹുലിനെതിരായ കേസ് പുതിയ മജിസ്ട്രേട്ട് പരിഗണിക്കാൻ വേണ്ടിയായിരുന്നു ഈ നീക്കമെന്നാണു കോൺഗ്രസിന്റെ ആരോപണം.

നൽകിയത് പരമാവധി ശിക്ഷ

ന്യൂഡൽഹി ∙ കർണാടകയിൽ 2019 ൽ നടത്തിയ പ്രസംഗത്തിൽ അപകീർത്തികരമായി ഒന്നുമില്ലെന്ന രാഹുൽ ഗാന്ധിയുടെ വാദം തള്ളിയാണ് സൂറത്ത് കോടതി ശിക്ഷ വിധിച്ചത്. 

ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ പരാമർശം ഹർജിക്കാരനായ പൂർണേഷ് മോദിയെ ഒരുതരത്തിലും നേരിട്ടു ബാധിക്കുന്നതല്ലെന്നു രാഹുൽ കോടതിയിൽ ചൂണ്ടിക്കാട്ടി. 

പരാതിക്കാരനെയോ മറ്റാരെയെങ്കിലുമോ ഒരുതരത്തിലും ദ്രോഹിക്കാത്ത സാഹചര്യത്തിൽ ഏറ്റവും കുറഞ്ഞ ശിക്ഷ നൽകണമെന്ന് രാഹുലിന്റെ അഭിഭാഷകൻ വാദിച്ചെങ്കിലും ഫലം കണ്ടില്ല. 

English Summary: Rahul Gandhi defamation; case magistrate changed

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

FROM ONMANORAMA