ADVERTISEMENT

ന്യൂഡൽഹി ∙ രണ്ടു വർഷമോ അതിൽ കൂടുതലോ തടവുശിക്ഷ ലഭിച്ചാൽ എംപിമാർക്കും എംഎൽഎമാർക്കും സ്വാഭാവികമായി സഭാംഗത്വം നഷ്ടമാകുന്ന വ്യവസ്ഥ ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ ഹർജി. ജനപ്രാതിനിധ്യ നിയമത്തിലെ 8(3) വകുപ്പു ചോദ്യം ചെയ്താണു സാമൂഹിക പ്രവർത്തകയും ഗവേഷകയുമായ ആഭ മുരളീധരൻ ഹർജി നൽകിയത്. രാഹുൽ ഗാന്ധിയുടെ അയോഗ്യത നടപടിയാണ് അടിയന്തര ഹർജിക്കു കാരണമെന്നും വ്യക്തമാക്കിയിട്ടുണ്ട്. 

വോട്ടർമാർ ഏൽപിച്ച കർത്തവ്യം സ്വതന്ത്രമായി നിറവേറ്റുന്നതിനു തടസ്സമുണ്ടാക്കുന്നതാണ് 8(3) വകുപ്പ്. ഇതു ഭരണഘടനാതത്വങ്ങൾക്ക് എതിരാണ്. നിയമത്തിൽ അയോഗ്യത വ്യവസ്ഥ കൊണ്ടുവന്നതു ഗുരുതരകുറ്റകൃത്യം ചെയ്തവരെ ഉദ്ദേശിച്ചാണ്. അയോഗ്യതയ്ക്കുള്ള കാരണങ്ങൾ സ്പഷ്ടമായിരിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. സുപ്രീം കോടതി 2013 ൽ ലില്ലി തോമസ് കേസിലാണു 2 വർഷം തടവുശിക്ഷ ലഭിച്ചാൽ അയോഗ്യതയുണ്ടാവും എന്നു വിധിച്ചത്.

English Summary: Plea in Supreme Court challenges Section 8(3) of Representation of People Act

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com