അയോഗ്യതാ വിജ്ഞാപനം വരുന്നതിനു മുൻപ് രാവിലെ 10.50നു രാഹുൽ ഗാന്ധി ലോക്സഭയിലെത്തി. സഭ തുടങ്ങുന്നതിനു മുൻപ് സോണിയ ഗാന്ധി, ഫാറൂഖ് അബ്ദുല്ല (നാഷനൽ കോൺഫറൻസ്), ടി.ആർ.ബാലു (ഡിഎംകെ) തുടങ്ങിയവരുമായി ചർച്ച നടത്തി. തൃണമൂലിന്റെ മഹുവ മൊയ്ത്ര അടക്കമുള്ളവരും ചുറ്റുമുണ്ടായിരുന്നു.
സ്പീക്കർ എത്തിയപ്പോൾ രണ്ടാംനിരയിലുണ്ടായിരുന്ന രാഹുലിനെ നോക്കി പുഞ്ചിരിച്ചു. തുടർന്ന് അദ്ദേഹം 12 വരെ സഭ നിർത്തിവച്ചതോടെ രാഹുൽ വീട്ടിലേക്കു മടങ്ങി. സഭ വീണ്ടും ചേർന്നപ്പോൾ തിരിച്ചെത്തിയില്ല. ഉച്ചയ്ക്ക് രണ്ടരയോടെ അയോഗ്യതാ ഉത്തരവെത്തി.
English Summary: Rahul Gandhi disqualifies soon after going back from loksabha