സംസ്ഥാനങ്ങളോട് സുപ്രീം കോടതി; ആർടിഐ പോർട്ടൽ 3 മാസത്തിനകം വേണം

HIGHLIGHTS
  • ഉത്തരവ് പ്രവാസി ലീഗൽ സെൽ നൽകിയ ഹർജിയിൽ
supreme-court-local
സുപ്രീം കോടതി സമുച്ചയം. ചിത്രങ്ങൾ: രാഹുൽ ആർ.പട്ടം ∙ മനോരമ
SHARE

ന്യൂഡൽഹി∙ എല്ലാ സംസ്ഥാന സർക്കാരുകളും 3 മാസത്തിനകം വിവരാവകാശ അപേക്ഷകൾ ഓൺലൈനായി നൽകാനുള്ള പോർട്ടലുകൾ (ആർടിഐ പോർട്ടൽ) ആരംഭിക്കണമെന്ന് സുപ്രീം കോടതിയുടെ ഉത്തരവ്. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഇതുസംബന്ധിച്ചു പ്രവാസി ലീഗൽ സെൽ നൽകിയ ഹർജി പരിഗണിച്ചത്. 2020ൽ കേരളം ഇ–ഡിസ്ട്രിക്ട് പോർട്ടലിൽ ഓൺലൈൻ ആർടിഐ സേവനം ആരംഭിച്ചെങ്കിലും പ്രവർത്തനക്ഷമമല്ല. 

ഓഫിസിൽ നേരിട്ടോ തപാൽ ആയോ അപേക്ഷ നൽകുകയാണു നിലവിലെ രീതി. ഓൺലൈൻ സേവനം ഏർപ്പെടുത്തിയാൽ കൂടുതൽ വിവരാവകാശ അപേക്ഷകൾ എത്തുമെന്നതിനാലാണു പല സംസ്ഥാനങ്ങളും ഇതിനോടു മുഖം തിരിക്കുന്നത്. കേന്ദ്രത്തിനു നിലവിൽ ഓൺലൈൻ ആർടിഐ സേവനമുണ്ട്. 

എല്ലാ ഹൈക്കോടതികളും 3 മാസത്തിനകം വിവരാവകാശ അപേക്ഷകൾ നൽകാനുള്ള പോർട്ടലുകൾ ആരംഭിക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചിട്ടുണ്ട്. കേരള ഹൈക്കോടതിക്ക് ആർടിഐ പോർട്ടൽ നിലവിലില്ല. അഭിഭാഷകനായ ജോസ് ഏബ്രഹാമാണ് പ്രവാസി ലീഗൽ സെല്ലിനു വേണ്ടി ഹാജരായത്. 

English Summary : Supreme Court directs to State Governments to start Right to Information portal within 3 months

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

FROM ONMANORAMA