ADVERTISEMENT

ഹർജി പ്രതീക്ഷ

∙ മേൽക്കോടതി 2 വർഷ തടവുശിക്ഷ കുറവു ചെയ്യുകയോ വിധി റദ്ദാക്കുകയോ സ്റ്റേ ചെയ്യുകയോ ചെയ്തില്ലെങ്കിൽ സ്ഥാനനഷ്ടത്തിനു പുറമേ 6 വർഷ അയോഗ്യതയും ഉണ്ടാകും. ഇത് രാഷ്ട്രീയ ജീവിതത്തിലെ 8 വർഷം നഷ്ടപ്പെടുമെന്ന  സ്ഥിതിയുണ്ടാക്കും.

∙ സെഷൻസ് കോടതിയിൽ അപ്പീൽ നൽകാം. വിധിയും ശിക്ഷയും സ്റ്റേ ചെയ്യണമെന്ന അപേക്ഷയും ഇതോടൊപ്പം.  ഏതുതരത്തിലുള്ള ഇളവ് അനുവദിച്ചാലും അനുകൂലമാകും. സ്റ്റേ വന്നാൽ ലോക്സഭാംഗത്വം തിരികെ ലഭിക്കും. തുടർനടപടി നീണ്ടാലും പ്രശ്നമുണ്ടാകില്ല.

ഹൈക്കോടതി

∙ നേരിട്ടു മേൽക്കോടതിയിലെത്തുമ്പോൾ പ്രതികൂല പരാമർശം ഉണ്ടാകുന്നതു കീഴ്ക്കോടതി വിധിയെ ബാധിക്കാമെന്നതിനാൽ കോൺഗ്രസ് ഈ വഴി തേടുന്നില്ല

∙ സെഷൻസ് കോടതിയിൽ വലിയ കാലതാമസം ഉണ്ടാകേണ്ടതല്ല. കാലതാമസം ഉണ്ടാകുന്ന ഘട്ടത്തിലും  ചുമതലയുള്ള ഹൈക്കോടതിയെ നേരിട്ടു സമീപിക്കാം.

സുപ്രീംകോടതി

∙ കീഴ്ക്കോടതികൾക്കു വിശദീകരിക്കാനാകാത്ത ഒരു നിയമപ്രശ്നം ഹർജിയിലുണ്ടെന്നു ബോധ്യപ്പെടുന്ന സാഹചര്യമുണ്ടെങ്കിൽ സുപ്രീം കോടതി ഹർജി കേൾക്കാമെങ്കിലും തീരുമാനമെടുക്കാനുള്ള സാധ്യത വിരളമാണ്.

∙ ഭരണഘടനയുടെ 136-ാം വകുപ്പുപ്രകാരം സുപ്രീം കോടതിൽ നേരിട്ടു ഹർജി നൽകാമെന്നൊരു സാധ്യതയുണ്ട്. അംഗീകരിക്കണമോ എന്നതു സുപ്രീം കോടതിയുടെ വിവേചനാധികാരമാണ്. തൽക്കാലം ഈ വഴി  തേടുന്നില്ല. 

കേസുകൾ തീരുന്നില്ല

∙ സൂറത്ത് കോടതി വിധിയുടെ പശ്ചാത്തലത്തിൽ പല സംസ്ഥാനങ്ങളിലെ വിചാരണ കോടതികളിൽ നിന്നു തുടർ നടപടിയുണ്ടായാൽ രാഹുലിനു തുടരെ കോടതി കയറിയിറങ്ങേണ്ടി വരും. കോടതി വിധികൾ പ്രതികൂലമാകാനുള്ള സാധ്യതയുമുണ്ട്.

∙ മോഷ്ടാക്കൾക്കെല്ലാം പേരിൽ മോദിയുള്ളത് എന്തുകൊണ്ടെന്ന പരാമർശത്തിന്റെ പേരിൽ മാത്രം 3 സംസ്ഥാനങ്ങളിലായി 4 കേസുകൾ കോടതി നടപടികളിലാണ്. ഈ കേസുകൾ ഒന്നിച്ചാക്കണമെന്ന അപേക്ഷ സുപ്രീം കോടതിയിൽ നൽകാം. 

 

ആർഎസ്എസിനെതിരായ പരാമർശങ്ങളുടെ പേരിൽ –3, മോദിയും അമിത് ഷായും ഉൾപ്പെടെ ബിജെപി നേതാക്കൾക്കെതിരെ നേരിട്ടു നടത്തിയ പരാമർശങ്ങളുടെ പേരിൽ –4, മറ്റുള്ളവ– 2 എന്നിങ്ങനെയാണ് രാഹുലിനെതിരെ പല സംസ്ഥാനങ്ങളിലായുള്ള കേസുകൾ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്ന നാഷനൽ ഹെറൾഡ് കേസുമുണ്ട്.

English Summary: Legal options infront of Rahul Gandhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com