ADVERTISEMENT

ബെംഗളൂരു∙ കർണാടക സർക്കാരിന്റെ സംവരണ മാനദണ്ഡങ്ങൾക്കെതിരെ പ്രതിഷേധിച്ച ബഞ്ചാര സമുദായം ശിവമൊഗ്ഗ ശിക്കാരിപുരയിൽ യെഡിയൂരപ്പയുടെ വീടിനു നേർക്ക് കല്ലെറിഞ്ഞു. പ്രതിഷേധക്കാർ തള്ളിക്കയറാൻ ശ്രമിച്ചതിനെത്തുടർന്ന് വീടിന്റെ ജനാലച്ചില്ലുകൾ തകർന്നു. പട്ടികജാതി സംവരണ ലിസ്റ്റിൽ നിന്ന് പുറത്താകുമെന്ന ആശങ്കയെത്തുടർന്ന് താലൂക്ക് ഓഫിസിലേക്കുള്ള മാർച്ചിനിടെയാണ് സംഘർഷമുണ്ടായത്.

പ്രതിഷേധക്കാർക്കു നേരെ ലാത്തി വീശിയ പൊലീസ് പ്രദേശത്ത് നിരോധനാജ്ഞ ഏർപ്പെടുത്തി. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ ഉൾപ്പെടെ പോസ്റ്ററുകളും കത്തിച്ചു. ശിക്കാരിപുരയിൽ നിന്നുള്ള എംഎൽഎ കൂടിയാണ് ബിജെപി പാർലമെന്ററി ബോർഡ് അംഗമായ യെഡിയൂരപ്പ. ഒബിസി വിഭാഗത്തിനു കീഴിലുള്ള 4% മുസ്‌ലിം സംവരണം റദ്ദാക്കാനുള്ള തീരുമാനത്തിനെതിരെ കോൺഗ്രസ് ഉൾപ്പെടെയുള്ള സംഘടനകളും പ്രതിഷേധത്തിലാണ്.

English Summary: Massive Protest Outside BS Yediyurappa's Home Over Reservation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com