ADVERTISEMENT

രാഹുലിനെതിരായ നടപടിക്കു പിന്നാലെ പാർലമെന്റിൽ വർധിത വീര്യവുമായി സോണിയ ഗാന്ധി. അനാരോഗ്യം വകവയ്ക്കാതെ പാർലമെന്റിലെ പ്രതിപക്ഷ പ്രതിഷേധങ്ങളുടെ മുൻനിരയിൽ ഏതാനും ദിവസങ്ങളായി സോണിയയുണ്ട്. കോൺഗ്രസിന്റെ കക്ഷിനേതാവായ സോണിയ പ്രതിഷേധത്തിൽ നിന്ന് ഒരിഞ്ചു പിന്നോട്ടു പോവരുതെന്ന കർശന നിർദേശമാണ് എംപിമാർക്കു നൽകിയിരിക്കുന്നത്.

ഇന്നലെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച എംപിമാരായ ടി.എൻ.പ്രതാപനെയും ഹൈബി ഈഡനെയും ‘വെൽ ഡൺ’ എന്നു പറഞ്ഞ് അഭിനന്ദിച്ച ശേഷമാണു സോണിയ സഭ വിട്ടത്. പാർലമെന്റിനു പുറത്ത് പ്രിയങ്ക ഗാന്ധിയും പ്രതിഷേധത്തിന്റെ വീര്യം കൂട്ടിയിട്ടുണ്ട്. ദേശീയതയുടെ വക്താക്കളായി നരേന്ദ്ര മോദിയും ബിജെപിയും മാറുന്നതിനെ പ്രതിരോധിക്കണമെന്നാണു പ്രിയങ്കയുടെ നിലപാട്. 

English Summary : Congress intensifies protest against Central government

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com