മഹാത്മാഗാന്ധിക്ക് നിയമത്തിൽ ഡിപ്ലോമ മാത്രമെന്ന് ജമ്മു കശ്മീർ ലഫ്. ഗവർണർ; വിവാദം

mahatma-gandhi-and-manoj-sinha
മഹാത്മാഗാന്ധി, മനോജ് സിൻഹ
SHARE

ന്യൂഡൽഹി ∙ മഹാത്മാഗാന്ധിക്കു നിയമത്തിൽ ബിരുദമില്ലായിരുന്നുവെന്ന ജമ്മു കശ്മീർ ലഫ്. ഗവർണർ മനോജ് സിൻഹയുടെ പരാമർശത്തെച്ചൊല്ലി വിവാദം. ഗാന്ധിജിക്കു നിയമത്തിൽ ഡിപ്ലോമ മാത്രമാണുണ്ടായിരുന്നതെന്നും ബിരുദം ഇല്ലായിരുന്നുവെന്നും കഴിഞ്ഞ ദിവസമാണു സിൻഹ പറഞ്ഞത്.

അറിവില്ലാത്തവരെ ഗവർണർമാരാക്കിയാൽ ഇതായിരിക്കും ഫലമെന്ന് ഗാന്ധിജിയുടെ പ്രപൗത്രൻ തുഷാർ ഗാന്ധി പറഞ്ഞു. തന്റെ വിദ്യാഭ്യാസത്തെക്കുറിച്ച് ആത്മകഥയിൽ ഗാന്ധിജി എഴുതിയിട്ടുണ്ടെന്നും അതിന്റെ ഒരു പതിപ്പ് സിൻഹയ്ക്ക് അയച്ചുകൊടുക്കുമെന്നും തുഷാർ ഗാന്ധി കൂട്ടിച്ചേർത്തു.

English Summary: Mahatma Gandhi had just a diploma no degree at all says Jammu Kashmir lieutenant governor Manoj Sinha

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

FROM ONMANORAMA