ADVERTISEMENT

ന്യൂഡൽഹി ∙ ഖലിസ്ഥാൻ അനുകൂലിയും ‘വാരിസ് പഞ്ചാബ് ദേ’ നേതാവുമായ അമൃത്പാൽ സിങ് ഡൽഹിയിലെ തെരുവിലൂടെ മാസ്ക് ധരിച്ചു നടക്കുന്നതിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നു. ഈ മാസം 21 ലെ ഈ ദൃശ്യത്തിൽ അമൃത്പാലിനു തലപ്പാവില്ല. സൺഗ്ലാസ് വച്ചിട്ടുണ്ട്. ഇയാൾക്കും അനുയായികൾക്കുമെതിരെ പഞ്ചാബ് സർക്കാർ അറസ്റ്റ് നടപടി തുടങ്ങിയതിന്റെ മൂന്നാം ദിവസമാണത്. 18 നു മുങ്ങിയ അമൃത്പാൽ നേപ്പാളിലുണ്ടെന്ന സംശയത്താൽ കഴിഞ്ഞ ദിവസം അന്വേഷണം അവിടേക്കും വ്യാപിച്ചിരുന്നു. 

അമൃത്പാൽ സിങ്
അമൃത്പാൽ സിങ്

അതിനിടെ, അമൃത്പാലിനെ ഉടൻ പിടികൂടുമെന്നും വിവിധ ഏജൻസികളെ ഏകോപിപ്പിച്ചുളള നടപടികൾ തുടരുകയാണെന്നും പഞ്ചാബ് സർക്കാർ പഞ്ചാബ്–ഹരിയാന ഹൈക്കോടതിയെ അറിയിച്ചു. പൊലീസിന്റെ ‘നിയമവിരുദ്ധ കസ്റ്റഡി’യിലുള്ള അമൃത്പാലിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇമാം സിങ് ഖാര നൽകിയ ഹേബിയസ് കോർപസ് ഹർജിയിലെ വാദത്തിനിടെയാണ് അമൃത്പാൽ ഇതേവരെ അറസ്റ്റിലായിട്ടില്ലെന്നു പഞ്ചാബ് അഡ്വക്കറ്റ് ജനറൽ വിനോദ് ഗായ് വ്യക്തമാക്കിയത്. 

ഇതേസമയം, നിരോധിത ഖലിസ്ഥാൻ ടൈഗർ ഫോഴ്സ് (കെടിഎഫ്) അംഗങ്ങളെന്നു സംശയിക്കുന്ന 3 പേരെ ഫിലിപ്പീൻസിൽ അറസ്റ്റ് ചെയ്തു. മൻപ്രീത് സിങ് (23), അമൃത്പാൽ സിങ് (24), അർഷ്ദീപ് സിങ് (26) എന്നിവർക്കെതിരെ ഇന്റർപോളിന്റെ റെഡ് നോട്ടിസ് ഉണ്ടായിരുന്നു. മാർച്ച് 7ന് ഇവർ താമസിച്ചിരുന്ന ഫ്ലാറ്റ് വളഞ്ഞാണ് അറസ്റ്റ് എന്നാണു വിവരം.

English Summary : March 21st CCTV footage shows Amritpal Singh in Delhi 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com