ADVERTISEMENT

ന്യൂഡൽഹി ∙ പാനും ആധാറും തമ്മിൽ ബന്ധിപ്പിക്കാനുള്ള സമയപരിധി മാർച്ച് 31ൽ നിന്നു ജൂൺ 30ലേക്കു നീട്ടി. 1000 രൂപ പിഴയോടെ അതിനകം ബന്ധിപ്പിച്ചില്ലെങ്കിൽ പാൻ അസാധുവാകും. നികുതി റീഫണ്ടും കിട്ടില്ല. അസാധുവായ കാലാവധിയിലെ റീഫണ്ടിനു പലിശയുമുണ്ടാകില്ല. 

നിലവിൽ ലിങ്ക് ചെയ്തിട്ടുണ്ടോയെന്ന് www.incometax.gov.inൽ Link Aadhaar Status ക്ലിക് ചെയ്താൽ അറിയാം. ഇല്ലെങ്കിൽ സൈറ്റിൽ Link Aadhaar ക്ലിക് ചെയ്ത് പാൻ, ആധാർ, പേര്, മൊബൈൽ നമ്പർ എന്നിവ നൽകണം. ഇരുരേഖകളിലെയും പേര്, ജനനത്തീയതി, ജെൻഡർ എന്നിവ ഒരുപോലെയായിരിക്കണം. വിദേശ ഇന്ത്യക്കാരും 80 വയസ്സിനു മുകളിലുള്ളവരും ഇതു ബന്ധിപ്പിക്കേണ്ടതില്ല.

English Summary : Pancard Aadhaar linking extended upto June 30

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com