ADVERTISEMENT

ന്യൂഡൽഹി ∙ ജയിൽ ശിക്ഷയ്ക്കും ലോക്സഭാംഗത്വത്തിൽ നിന്നുള്ള അയോഗ്യതയ്ക്കും വഴിയൊരുക്കിയ പ്രസംഗം നടത്തിയ കർണാടകയിലെ കോലാറിലേക്കു രാഹുൽ ഗാന്ധി വീണ്ടും പോകുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് ഏപ്രിൽ അഞ്ചിനു കോലാറിൽ രാഹുൽ വീണ്ടും പ്രസംഗിക്കുക. സൂറത്ത് കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ കോലാറിൽ രാഹുൽ നടത്തുന്ന പ്രസംഗം ദേശീയ ശ്രദ്ധയാകർഷിക്കും. 2019 ഏപ്രിലിൽ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അദ്ദേഹം നടത്തിയ പ്രസംഗത്തിലെ പരാമർശത്തിനെതിരെയാണു ബിജെപി നേതാവ് ഗുജറാത്തിലെ സൂറത്ത് കോടതിയെ സമീപിച്ചത്. 

English Summary: Rahul Gandhi to visit Kolar again

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com