ADVERTISEMENT

ന്യൂഡൽഹി ∙ രാജ്യത്ത് എന്താണ് നടക്കുന്നതെന്ന് വ്യക്തമായി അറിയാമെന്നും സുപ്രീം കോടതിയുടെ നിശ്ശബ്ദതയെ തെറ്റിദ്ധരിക്കേണ്ടെന്നും വിദ്വേഷ പ്രസംഗങ്ങളുമായി ബന്ധപ്പെട്ട കേസിന്റെ വാദത്തിനിടയിൽ ജസ്റ്റിസ് കെ.എം.ജോസഫ് പറഞ്ഞു. രാജ്യത്ത് സാമുദായിക സൗഹാർദം നിലനിർത്തുന്നതിന് വിദ്വേഷ പ്രസംഗത്തെ തടയേണ്ടത് ആവശ്യമാണെന്ന് തോന്നുന്നില്ലേയെന്ന് കേന്ദ്രത്തിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയോടു കോടതി ചോദിച്ചു.

മഹാരാഷ്ട്രയിലെ വിദ്വേഷ പ്രസംഗ റാലികൾ കേരളത്തിൽ നിന്നുള്ള അഭിഭാഷകനായ നിസാം പാഷ കോടതിയുടെ ശ്രദ്ധയിൽപെടുത്തി. എന്നാൽ, കേരളത്തിലെ സമാനമായ കേസുകളും അദ്ദേഹം ശ്രദ്ധയിൽപെടുത്തണമെന്നായിരുന്നു മേത്തയുടെ വാദം. വാർത്തകളുടെ മാത്രം അടിസ്ഥാനത്തിലുള്ള ഹർജി വഴി സുപ്രീം കോടതിയെ മജിസ്ട്രേട്ട് കോടതിക്കു സമാനമായി മാറ്റുകയാണോ എന്നും അദ്ദേഹം ചോദിച്ചു. വിദ്വേഷ പ്രസംഗങ്ങളിൽ നടപടിയെടുക്കുമെന്നല്ലേ സോളിസിറ്റർ ജനറൽ പറയേണ്ടതെന്ന് കോടതി ആരാഞ്ഞു. 18 എഫ്ഐആറുകൾ റജിസ്റ്റർ ചെയ്തതായി മേത്ത മറുപടി നൽകി.

English Summary : Donot misunderstand court's silence says Supreme Court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com