ADVERTISEMENT

ചെന്നൈ ∙ തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിനു പിന്നാലെ 7 വർഷമായി ഒഴിഞ്ഞു കിടന്ന ജനറൽ സെക്രട്ടറി പദവിയിൽ എടപ്പാടി കെ.പളനിസാമി ചുമതലയേറ്റു. ഇതിനെതിരെ മുൻമുഖ്യമന്ത്രി ഒ.പനീർസെൽവം നൽകിയ ഇടക്കാല ഹർജികൾ മദ്രാസ് ഹൈക്കോടതി തള്ളിയതോടെയാണ് അധികാര വടംവലിയിൽ എടപ്പാടി വിജയം അരക്കിട്ടുറപ്പിച്ചത്. അതേ സമയം, വിധിക്കെതിരെ പനീർസെൽവം വിഭാഗം ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു. കേസ് ഇന്നു പരിഗണിക്കും. 

ജനറൽ സെക്രട്ടറി പദവിയിലേക്ക് എടപ്പാടിയുടെ നാമനിർദേശ പത്രിക മാത്രമേ ഉണ്ടായിരുന്നുള്ളൂ. അനുകൂല കോടതിവിധിക്കു തൊട്ടുപിന്നാലെ റോയപ്പേട്ടയിലെ പാർട്ടി ആസ്ഥാനത്തെത്തി രേഖകൾ ഒപ്പിട്ട് അധികാരമേറ്റു. അനുയായികൾ വൻ ആഘോഷപരിപാടികളാണ് ഒരുക്കിയിരുന്നത്. എടപ്പാടിയെ എംജിആർ ശൈലിയിലുള്ള തൊപ്പിയും കണ്ണടയും അണിയിച്ചു. ഹർജികളെല്ലാം തള്ളുകയും കേസുകളിൽ പ്രതികൂല വിധിയുണ്ടാവുകയും ചെയ്തതിന്റെ ക്ഷീണത്തിലാണു പനീർസെൽവം വിഭാഗം.

English Summary: Edappadi K, Palaniswami takes charge as AIADMK general secretary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com