ADVERTISEMENT

മുംൈബ ∙ സവർക്കർ ബ്രിട്ടിഷുകാരോട് മാപ്പ് ഇരന്നെങ്കിൽ  തെളിവ് ഹാജരാക്കാൻ കൊച്ചുമകൻ രഞ്ജിത് സവർക്കർ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ചു. അവഹേളനത്തിനു മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും അറിയിച്ചു.

അതിനിടെ, രാഹുലിന്റെ പരാമർശം മഹാരാഷ്ട്രയിലെ പ്രതിപക്ഷമുന്നണിയായ മഹാ വികാസ് അഘാഡിയിൽ പ്രതിസന്ധി സൃഷ്ടിച്ചതോടെ പ്രശ്നപരിഹാരത്തിനായി എൻസിപി ദേശീയാധ്യക്ഷൻ ശരദ് പവാർ രംഗത്തിറങ്ങി. സവർക്കറെ വിമർശിക്കുന്നതിൽ നിന്നു രാഹുൽ വിട്ടുനിൽക്കണമെന്ന് ഡൽഹിയിൽ പ്രതിപക്ഷ യോഗത്തിൽ പവാർ ആവശ്യപ്പെട്ടെന്നാണു റിപ്പോർട്ട്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരുമായി സംസാരിച്ച പവാർ, യഥാർഥ എതിരാളികൾ നരേന്ദ്ര മോദിയും ബിജെപിയുമാണെന്ന് ഓർമിപ്പിച്ചു. കോൺഗ്രസിനും എൻസിപിക്കും ഒപ്പം ശിവസേനാ ഉദ്ധവ് താക്കറെ വിഭാഗവും ചേരുന്നതാണ് അഘാഡി.

സവർക്കറെ അപമാനിക്കുന്നത് വച്ചുപൊറുപ്പിക്കാനാകില്ലെന്ന് ഉദ്ധവ് പരസ്യമായി വ്യക്തമാക്കിയിരുന്നു. ഭാരത് ജോഡോ യാത്രയിൽ പിന്തുണ നൽകിയ തങ്ങളെ രാഹുൽ പ്രതിസന്ധിയിലാക്കിയെന്നാണ് ഉദ്ധവ് പക്ഷത്തിന്റെ പരാതി. ശിവസേനയുടെ ആദരണീയ നേതാവാണു സവർക്കർ. 

വിവാദം രാഷ്ട്രീയ ആയുധമാക്കി ബിജെപിയും ശിവസേനാ ഏക്നാഥ് ഷിൻഡെ വിഭാഗവും രംഗത്തെത്തി. സംസ്ഥാനത്ത് ‘സവർക്കർ യാത്ര’ നടത്തുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ പ്രഖ്യാപിച്ചു. കോൺഗ്രസുമായുള്ള കൂട്ടുകെട്ട് ഉപേക്ഷിക്കാൻ ഉദ്ധവിനെ വെല്ലുവിളിച്ചു.

English Summary: "Prove Savarkar Apologised To British," Hindutva Icon's Grandson Tells Rahul Gandhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com