മോദി പരാമർശം: രാഹുൽ പട്ന കോടതിയിൽ ഹാജരാകണം; യുകെയിൽ കേസ് കൊടുക്കുമെന്ന് ലളിത് മോദി

rahul-gandhi-lalith-modi
രാഹുൽ ഗാന്ധി, ലളിത് മോദി
SHARE

ന്യൂഡൽഹി / പട്ന ∙ മോദിപ്പേരുകാരെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ മൊഴി രേഖപ്പെടുത്താൻ രാഹുൽ ഗാന്ധി ഏപ്രിൽ 12 നു നേരിട്ടു ഹാജരാക‌ണമെന്നു പട്ന കോടതി ഉത്തരവിട്ടു. ബിഹാറിലെ ബിജെപി നേതാവ് സുശീൽകുമാർ മോദി നൽകിയ ഹർജിയിലാണു പട്ന എംപി–എംഎൽഎ പ്രത്യേക കോടതിയുടെ നടപടി.

സാമ്പത്തികത്തട്ടിപ്പു കേസുകളിൽ പ്രതിയായി ഇന്ത്യ വിട്ട ഐപിഎൽ മുൻ മേധാവി ലളിത് മോദിയും രാഹുലിനെതിരെ സമൂഹമാധ്യമത്തിൽ പ്രത്യക്ഷപ്പെട്ടു. രാഹുലിനെതിരെ യുകെയിലെ കോടതിയിൽ കേസു കൊടുക്കുമെന്നു ട്വീറ്റ് ചെയ്തു. ആഗോള തട്ടിപ്പുകാരെല്ലാം നരേന്ദ്ര മോദിയെ സംരക്ഷിക്കാൻ രംഗത്തു വരുന്നതിന്റെ തെളിവാണിതെന്നു കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പ്രതികരിച്ചു.

English Summary: Lalit Modi decides to sue Rahul Gandhi in UK court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

Video

ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്

MORE VIDEOS