ത്രിപുര നിയമസഭയിൽ അശ്ലീല വിഡിയോ കണ്ട് ബിജെപി എംഎൽഎ

jadab-lal-nath
ജദബ് ലാൽ നാഥ് (Photo: Twitter)
SHARE

അഗർത്തല ∙ ത്രിപുര നിയമസഭയിൽ ബജറ്റ് സമ്മേളനം നടക്കുന്നതിനിടെ ബിജെപി എംഎൽഎ ജദബ് ലാൽ നാഥ് മൊബൈൽ ഫോണിൽ അശ്ലീല ചിത്രങ്ങൾ കാണുന്നതിന്റെ വിഡിയോ പുറത്തായി. ബുധനാഴ്ച നടന്ന സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ എംഎൽഎയ്ക്കെതിരെ നടപടിയെടുക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. സമ്മേളനത്തിനിടെ ഫോണിലേക്ക് തുടരെ കോളുകൾ വന്നത് പരിശോധിച്ചപ്പോൾ അവയ്ക്കൊപ്പം ഉണ്ടായിരുന്നതാണ് വിഡിയോ എന്ന് നാഥ് പറഞ്ഞു. ഇക്കാര്യം പാർട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2012 ൽ കർണാടക നിയമസഭയിൽ 3 ബിജെപി മന്ത്രിമാർ അശ്ലീല വിഡിയോ കണ്ടത് വൻ വിവാദമായിരുന്നു.

English Summary : Video appears to show Tripura BJP MLA watching porn in assembly

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

FROM ONMANORAMA