ADVERTISEMENT

ബെംഗളൂരു∙ തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ നോട്ട് വിതരണം ചെയ്ത സംഭവത്തിൽ കർണാടക കോൺഗ്രസ് പ്രസിഡന്റ് ഡി.കെ ശിവകുമാറിനെതിരെ മണ്ഡ്യ റൂറൽ പൊലീസ് കേസെടുത്തു.  റാലിയിൽ നാടൻ കലാരൂപങ്ങൾ അവതരിപ്പിച്ചവർക്കാണു പ്രചാരണ ബസിനു മുകളിൽ നിന്നു ശിവകുമാർ നോട്ടുകെട്ടുകൾ എറിഞ്ഞു കൊടുത്തത്. ദൃശ്യങ്ങൾ പ്രചരിച്ചതോടെ ബിജെപി പരാതി നൽകി. എന്നാൽ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കാനാണു പണം നൽകിയതെന്നും രാഷ്ട്രീയ ലാഭത്തിനായി സംഭവം വളച്ചൊടിച്ചെന്നും  ശിവകുമാർ പറഞ്ഞു.

അതിനിടെ, വോട്ടർമാർക്ക് പാരിതോഷികങ്ങൾ വിതരണം ചെയ്തതിന് മുതിർന്ന കോൺഗ്രസ് നേതാവ് ശാമന്നൂർ ശിവശങ്കരപ്പ എംഎൽഎയ്ക്കും മകനും ദാവനഗരൈ നോർത്തിലെ സ്ഥാനാർഥിയുമായ‍ എസ്.എസ് മല്ലികാർജുനും എതിരെ പൊലീസ് കേസെടുത്തു.

വോട്ടർമാരെ സ്വാധീനിച്ച കേസ്: ദൾ എംഎൽഎ അയോഗ്യൻ

ബെംഗളൂരു∙ 2018ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടർമാരെ ഇൻഷുറൻസ് ബോണ്ട് നൽകി സ്വാധീനിച്ചെന്ന പരാതിയിൽ തുമക്കൂരു റൂറൽ മണ്ഡലത്തിലെ ജനതാദൾ (എസ്) എംഎൽഎ ഡി.സി ഗൗരിശങ്കറെ കർണാടക ഹൈക്കോടതി അയോഗ്യനാക്കി. സുപ്രീം കോടതിയെ സമീപിക്കാൻ 30 ദിവസത്തെ സമയം അനുവദിച്ചു. മേയ് 13നു നടക്കുന്ന തിരഞ്ഞെടുപ്പിലെ ദൾ സ്ഥാനാർഥിപ്പട്ടികയിൽ ഗൗരിശങ്കറിന്റെ പേരുണ്ട്. സുപ്രീം കോടതി വിധി പ്രതികൂലമായാൽ മത്സരിക്കാനാകില്ല. ഏപ്രിൽ 20 ആണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി.

English Summary: Case against D.K. Sivakumar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com