ADVERTISEMENT

ന്യൂഡൽഹി ∙ മുതിർന്ന പൗരന്മാർക്കുള്ള നിക്ഷേപ പദ്ധതിയിൽ (എസ്‍സിഎസ്എസ്) നിക്ഷേപിക്കാനുള്ള തുക ഇന്നുമുതൽ ഇരട്ടിയാകുന്നതോടെ 30 ലക്ഷം രൂപ 5 വർഷത്തേക്കു നിക്ഷേപിക്കുന്നയാൾക്കു 3 മാസം കൂടുമ്പോൾ 61,500 രൂപ പലിശ കിട്ടും; മാസം 20,500 രൂപ. 15 ലക്ഷമായിരുന്ന നിക്ഷേപപരിധി ബജറ്റിലാണു 30 ലക്ഷമാക്കിയത്.

പ്രതിമാസ വരുമാന പദ്ധതിയിൽ (എംഐഎസ്) വ്യക്തിഗത അക്കൗണ്ടിൽ നിക്ഷേപിക്കാവുന്ന തുക 4.5 ലക്ഷത്തിൽനിന്ന് 9 ലക്ഷമാക്കിയിട്ടുണ്ട്. ജോയിന്റ് അക്കൗണ്ടിൽ 9 ലക്ഷത്തിനു പകരം 15 ലക്ഷം നിക്ഷേപിക്കാം. ഇതനുസരിച്ച് 5 വർഷത്തേക്ക് 15 ലക്ഷം രൂപ നിക്ഷേപിച്ചാൽ മാസം 9250 രൂപ പലിശ കിട്ടും.

60 വയസ്സ് കഴിഞ്ഞവർക്കും 55 കഴിഞ്ഞ് ജോലിയിൽനിന്നു വിരമിച്ചവർക്കും മുതിർന്ന പൗരന്മാർക്കുള്ള സീനിയർ സിറ്റിസൻസ് സേവിങ് സ്കീമിന്റെ ഭാഗമാകാം. മച്യുരിറ്റി കാലയളവ് 5 വർഷം. ഇതു വേണമെങ്കിൽ 3 വർഷം നീട്ടാം. മിനിമം നിക്ഷേപത്തുക 1000 രൂപ.

മഹിള സമ്മാൻ സമ്പാദ്യ പദ്ധതി ഇന്നു മുതൽ

ന്യൂഡൽഹി ∙ സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികത്തോടനുബന്ധിച്ച് മഹിള സമ്മാൻ സേവിങ്സ് സർട്ടിഫിക്കറ്റ് എന്ന സമ്പാദ്യപദ്ധതി ആരംഭിച്ചു. 2 ലക്ഷം രൂപ വരെ ഇതിൽ നിക്ഷേപിക്കാം. 2 വർഷം കാലാവധി. 7.5% പലിശനിരക്ക്. പദ്ധതിയുടെ ഭാഗമാകാൻ 2025 മാർച്ച് 31ന് മുൻപ് അപേക്ഷിക്കണം. അപേക്ഷ നൽകുന്നത് വനിതയായിരിക്കണം. പെൺകുട്ടിയാണെങ്കിൽ രക്ഷിതാവിന് അപേക്ഷിക്കാം. മിനിമം നിക്ഷേപം 1,000 രൂപയാണ്. 

അക്കൗണ്ട് തുടങ്ങി ഒരുവർഷം പൂർത്തിയായാൽ 45% വരെ തുക പിൻവലിക്കാം. ബാങ്ക് വഴിയോ പോസ്റ്റ് ഓഫിസ് വഴിയോ സ്കീമിന്റെ ഭാഗമാകാം. വിവരങ്ങൾക്ക്: bit.ly/mahilasam

English Summary : 30 lakhs maximum limit in Senior Citizen saving schemes 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com