ന്യൂഡൽഹി ∙ ആർഎസ്എസുകാരെ 21–ാം നൂറ്റാണ്ടിലെ കൗരവർ എന്നു വിളിച്ച് അപകീർത്തിയുണ്ടാക്കിയെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഹർജി. ആർഎസ്എസ് പ്രവർത്തകൻ കമൽ ഭദോരിയ നൽകിയ ഹർജി ഈ മാസം 12നു ഹരിദ്വാർ കോടതി പരിഗണിക്കുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ അരുൺ ഭദോരിയ പറഞ്ഞു. ഭാരത് ജോഡോ യാത്രയ്ക്കിടെ ഹരിയാനായിലെ അംബാലയിൽ നടത്തിയ പ്രസംഗത്തിനെതിരെയാണു ഹർജി.
English Summary: Fresh defamation complaint against Rahul Gandhi