ADVERTISEMENT

കഠ്മണ്ഡു (നേപ്പാൾ) ∙ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പത്താമത്തെ കൊടുമുടിയായ നേപ്പാളിലെ ‘അന്നപൂർണ’ കീഴടക്കി ഇറങ്ങുന്നതിനിടെ കാണാതായ ഇന്ത്യൻ പർവതാരോഹക ബൽജീത് കൗറിനെ (27) ഒരു ദിവസത്തിനു ശേഷം രക്ഷപ്പെടുത്തി. ഇന്നലെ വൈകുന്നേരത്തോടെ കഠ്മണ്ഡുവിലെ ത്രിഭുവൻ രാജ്യാന്തര വിമാനത്താവളത്തിലെത്തിച്ച ബൽജീത്തിനെ ആശുപത്രിയിലേക്ക് മാറ്റി. 

രണ്ട് നേപ്പാളി ഷെർപ്പമാർക്കൊപ്പം തിങ്കളാഴ്ച യാത്രതിരിച്ച ബൽജീത്തുമായുള്ള റേഡിയോ ബന്ധം രാത്രിയോടെ നഷ്ടമാകുകയായിരുന്നു. എന്നാൽ ഇന്നലെ രാവിലെ തന്നെ അടിയന്തരമായി രക്ഷപ്പെടുത്തണമെന്ന ബൽജീത്തിന്റെ സന്ദേശം ലഭിക്കുകയും തുടർന്ന് തിരച്ചിൽ ഊർജിതമാക്കുകയും ചെയ്തു. 3 ഹെലികോപ്റ്ററുകളുടെ സഹായത്തോടെ നടത്തിയ തിരച്ചിലിൽ വൈകുന്നരത്തോടെ 7375 മീറ്റർ ഉയരത്തിൽ വച്ച് ബൽജീത്തിനെ കണ്ടെത്തി. 

കഴിഞ്ഞ മേയിൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ നാലാമത്തെ കൊടുമുടിയായ ‘ലോട്സെ’ കീഴടക്കിയ ബൽജീത് ഒരു സീസണിൽ 8000 മീറ്റർ ഉയരമുള്ള 4 കൊടുമുടികൾ കീഴടക്കുന്ന ആദ്യ ഇന്ത്യൻ എന്ന റെക്കോർഡ് സ്വന്തമാക്കിയിരുന്നു. 8091 മീറ്റർ ഉയരമുള്ള അന്നപൂർണ, കയറാൻ ഏറ്റവും പ്രയാസമുള്ള കൊടുമുടികളിലൊന്നാണ്.

English Summary: Indian mountaineer Baljeet Kaur found alive from Mount Annapurna in Nepal 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com