ADVERTISEMENT

അമൃത്​സർ ∙ പ​ഞ്ചാബിലെ സുവർണക്ഷേത്രത്തിനു സമീപം വീണ്ടും സ്ഫോടനം. ഒരാഴ്ചയ്ക്കിടയിലുണ്ടായ മൂന്നാമത്തെ സംഭവത്തിനു ശേഷം പ്രതികൾ പിടിയിലായി. ക്ഷേത്രത്തിനു ചുറ്റും പാർക്കും നടപ്പാതയും ചേർന്നുള്ള ഗലിയാരയിൽ ബുധനാഴ്ച അർധരാത്രിയാണു നാടൻബോംബെറിഞ്ഞതിനെ തുടർന്ന് പൊട്ടിത്തെറിയുണ്ടായത്.

സമീപത്തെ സത്രത്തിന്റെ രണ്ടാം നിലയിൽ‍നിന്ന് ആരോ സ്ഫോടകവസ്തു എറിയുന്നതു കണ്ട ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി ജീവനക്കാരനാണ് പ്രതികളെ പിടികൂടാൻ സഹായിച്ചത്. 

അറസ്റ്റിലായ ആസാദ്‌വീർ സിങ്, അമ്രിക് സിങ്, സാഹിബ് സിങ്, ഹർജിത് സിങ്, ധർമീന്ദർ സിങ് എന്നിവർ കുറ്റം സമ്മതിച്ചെന്ന് പഞ്ചാബ് ഡിജിപി ഗൗരവ് യാദവ് പറഞ്ഞു. വിശദ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കും.

അമൃത്​സർ നിവാസിയായ ആസാദ്‌വീറും ഗുർദാസ്പുറിൽനിന്നുള്ള അമ്രിക്കുമാണു മുഖ്യ പ്രതികൾ. ബാക്കി 3 പേർ സ്ഫോടകവസ്തുക്കൾ എത്തിച്ചു കൊടുത്തവരാണ്. പടക്കങ്ങൾ‍ക്കായി ഉപയോഗിക്കുന്ന ഒരു കിലോയിലേറെ സ്ഫോടകവസ്തുവും കണ്ടെടുത്തു. അമ്രിക്കിന്റെ ഭാര്യയെയും ചോദ്യം ചെയ്യുന്നുണ്ട്.

 

 

English Summary: Blast near Golden Temple

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com