ADVERTISEMENT

ലക്നൗ ∙ ഉത്തർപ്രദേശിലെ ആകെയുള്ള 17 കോർപറേഷനും ബിജെപിക്ക്. നഗരസഭകളിലും ബിജെപി മുന്നിലെത്തിയപ്പോൾ പഞ്ചായത്തുകൾ ഭൂരിപക്ഷവും നേടിയതു സ്വതന്ത്രർ ആണ്. വാരാണസി, ലക്നൗ, അയോധ്യ, ഝാൻസി, ബറേലി, മഥുര–വൃന്ദാവൻ, മൊറാദാബാദ്, സഹാറൻപുർ, പ്രയാഗ്​രാജ്, അലിഗഡ്, ഷാജഹാൻപുർ, ഗാസിയാബാദ്, ആഗ്ര, കാൻപുർ, ഗോരഖ്പുർ, ഫിറോസാബാദ്, മീററ്റ് കോർപറേഷനുകളുടെ ഭരണമാണു ബിജെപി നേടിയത്. 

കോർപറേഷനുകളിലെ 1420 കൗൺസിലർമാരിൽ ബിജെപി 813, എസ്പി 191, ബിഎസ്പി 85, കോൺഗ്രസ് 77, എഐഎംഐഎം 19, ആർഎൽഡി 10, എഎപി 8, മറ്റുള്ളവർ 9 എന്നിങ്ങനെയാണു കക്ഷിനില. മീററ്റിൽ ഒരു സീറ്റിൽ മുസ്​ലിംലീഗും ജയിച്ചു. 

സംസ്ഥാനത്തെ 199 നഗസഭകളിൽ 89 അധ്യക്ഷസ്ഥാനം ബിജെപിക്കാണ്. 41 ഇടത്ത് സ്വതന്ത്രർ മുന്നിലെത്തി. എസ്പി 35, ബിഎസ്പി 16, ആർഎൽഡി 7, കോൺഗ്രസ് 4, എഎപി 3, എഐഎംഐഎം 3, അപ്നാദൾ 1 എന്നിങ്ങനെയാണ് മറ്റു കക്ഷികളുടെ നേട്ടം. അതേസമയം നഗരസഭാംഗങ്ങൾ കൂടുതലും സ്വതന്ത്രർ ആണ്. ആകെയുള്ള 5327 നഗരസഭാംഗങ്ങളിൽ സ്വതന്ത്രർ 3130, ബിജെപി 1360,എസ്പി 425, ബിഎസ്പി 191, കോൺഗ്രസ് 91, ആർഎൽഡി 40, എഐഎംഐഎം 33, എഎപി 30 എന്നിങ്ങനെയാണ് സ്ഥാനം. 

ആകെയുള്ള 544 നഗരപഞ്ചായത്ത് അധ്യക്ഷരിൽ സ്വതന്ത്രർ 195 സ്ഥാനം നേടിയപ്പോൾ ബിജെപി 191 സ്ഥാനത്താണ് വിജയിച്ചത്. എസ്പി 78, ബിഎസ്പി 37, കോൺഗ്രസ് 14 എന്നിങ്ങനെയാണ് മറ്റു പാർട്ടികളുടെ വിജയം. ആകെ 7177 നഗര പഞ്ചായത്ത് അംഗങ്ങളുള്ളതിൽ 4824 ഇടത്തും സ്വതന്ത്രരാണ് വിജയിച്ചത്. ബിജെപി 1403, എസ്പി 485, ബിഎസ്പി 215, കോൺഗ്രസ് 77, ആർഎൽഡി 38 എന്നിങ്ങനെയാണ് മറ്റുകക്ഷിനില. 

കഴിഞ്ഞതവണത്തെക്കാൾ ഇരട്ടി സീറ്റുകളിൽ ബിജെപി ഇത്തവണ വിജയിച്ചതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. അതേസമയം കൊല്ലപ്പെട്ട മുൻ എംപി അതീഖ് അഹമ്മദിന്റെ കുടുംബം ഉൾപ്പെടുന്ന പ്രയാഗ്​രാജിലെ 44–ാംവാർഡിൽ എസ്പി സ്ഥാനാർഥി ബിജെപി സ്ഥാനാർഥിയെ പരാജയപ്പെടുത്തി.

English Summary: BJP wins all corporations in Uttar Pradesh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com